Wednesday, February 4, 2015

സൌഹൃദങ്ങളെപ്പറ്റി വീണ്ടും ...

രാത്രിയിൽ ഒറ്റയ്ക്ക്‌ കാറോടിച്ചു വരുമ്പോ ഒരു മഴ പെയ്തെങ്കിൽ എന്നാണാഗ്രഹിക്കുക.
സെക്കന്റ്‌ ഷോ കഴിഞ്ഞ്‌ ബൈക്കിൽ ഒറ്റയ്ക്ക്‌ വീട്ടിലേക്ക്‌ വരുമ്പോ, മഴ പെയ്യരുതേ എന്നാകും .
അവനവന്റെ കാര്യത്തിൽ എല്ലാവരും സ്വാർത്ഥരാണ്‌. സാഹചര്യങ്ങൾക്കനുസരിച്ച്‌ ആഗ്രഹങ്ങളിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും .
സൗഹൃദങ്ങളുടെ നിലനിൽപ്പും ഏതാണ്ടിതുപോലെയാണ്‌ . 
സാഹചര്യങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ച്‌ ചിലർ പോകും;
ചിലരെ പറഞ്ഞയക്കും .
സൗഹൃദങ്ങളെക്കുറിച്ചോർക്കുമ്പോഴൊക്കെ, ഏകാന്തമായ രാത്രികളിൽ കൂട്ടു വന്ന മഴ ഓർമ്മകളെ നനയ്ക്കും .
..........................................


Label: ചില സൗഹൃദങ്ങൾ കുലീനമായ കള്ളമായിരുന്നു എന്ന് സമ്മതിക്കാൻ വീണ്ടും വീണ്ടും മടിയ്ക്കുന്നിടത്ത്‌ നാം നമ്മളെ തിരിച്ചറിയാൻ വൈകും . smile emoticon

Every journey into the past is complicated by
delusions, false memories, false namings of real events.

No comments:

Post a Comment