Tuesday, August 10, 2010

പള്ളിപ്പറമ്പിലെ മണ്ണില്‍ അവനിറങ്ങി..

''കെട്ടിപ്പൊതിഞ്ഞ മയ്യത്ത് അഴിച്ചപ്പോള്‍, വായില്‍ നിന്നും ചോര ഒലിച് കറുത്ത് ചുളിഞ്ഞ മുഖവുമായി ഒരു കൊച്ചുബാവക്കഥയിലെന്ന പോലെ കൊച്ചുബാവ, ഞങ്ങളെ തുറിച്ചു നോക്കി. പള്ളിപ്പറമ്പിലെ മണ്ണില്‍ അവനിറങ്ങി. നുള്ള് മണ്ണ് വാരിയിട്ടു പിന്തിരിയുമ്പോള്‍ എന്റെ ചുമലില്‍ വീണു അക്ബര്‍ പൊട്ടിക്കരഞ്ഞു. അവന്‍ പേടിച്ചു പോയിരുന്നു സുധീഷേ, അന്ന്...'' 
 2009 ആഗസ്റ്റ്‌  30 ന് പുറത്തിറങ്ങിയ  മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ  ഓണപ്പതിപ്പില്‍ വി ആര്‍ സുധീഷിന്റെ 'എഴുതിയ കാലം' എന്ന ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നുമുള്ള ഒരു ഭാഗമാണിത്.ഒരു 1000 തവണ   എങ്കിലും  ഞാന്‍ വായിച്ചിട്ടുണ്ടാവും, ഈ വരികള്‍. ഞാന്‍ എന്ന എന്റെ ഭാവത്തിനു നേരെ എന്റെ ആത്മാവ് പരിഹാസത്തോടെ നോക്കിചിരിക്കുന്നത് ഈ വരികള്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നു. സുധീഷേട്ടന് നന്ദി, മാതൃഭൂമിക്കും. 

No comments:

Post a Comment