Saturday, March 3, 2012

വെളിച്ചം കാണാത്തത്



എന്നെക്കുറിച്ച്
ഏറ്റവും കരുതലുള്ളത്
നിനക്കായിരിക്കണം

അതുകൊണ്ടല്ലേ,
പല തവണ വായിച്ചിട്ടും ,
ഇഷ്ടമായെന്നു പറഞ്ഞിട്ടും
ഞാനെഴുതിയതൊക്കെ
ചുരുട്ടി നിലത്തെറിഞ്ഞത്?

നീ കരുതുന്നുണ്ടാകും
വെളിച്ചം കാണാതെ പോയെന്ന്‌
ഞാന്‍ പരാതിപ്പെടുമെന്ന്‌

പക്ഷേ,
നിനക്കറിയില്ല

നീയാണെനിക്കു വെളിച്ചമെന്ന്‌

2 comments:

  1. വെളിപ്പെടുന്നുവല്ലോ, അങ്ങനെ.. ;)

    ReplyDelete
    Replies
    1. ശരിയാണ്‌.
      ഒരിരുള്‍ക്കാറ്റു പോലെ വെളിപ്പെടുന്നു, ഓര്‍മ്മകള്‍ ....

      Delete