Wednesday, April 25, 2012

മഴ കാക്കുകയാണ്‌ ഞാന്‍



മഴ കാക്കുകയാണ്‌ ഞാന്‍
നനയാനല്ല..

നിനക്കെഴുതിയ
കുറേ കത്തുകളുണ്ട്
അതുവച്ച് ഞാനുണ്ടാക്കിയ
കടലാസ്സു വഞ്ചികളുണ്ട്
ഒരു കുത്തൊഴുക്കില്‍
മുങ്ങിപ്പോകട്ടെ ഒക്കെയും ;
കൂടെ നിന്റെ ഓര്‍മ്മയും

No comments:

Post a Comment