Tuesday, June 18, 2013

മഴ നനയുമ്പോള്‍ ...

നീ നിന്റെ വഴിയ്ക്കു പോയി,
ഞാന്‍ 
എന്റെ വഴിയ്ക്കും ...

പാടത്തിനിപ്പുറത്തെ 
കലുങ്കിനരികില്‍ 
ഒറ്റയ്ക്കു നിന്നു
പെരുമഴ നനയുന്നുണ്ട്,
ഒത്തു ചേര്‍ന്ന്
നാമൊറ്റപ്പെടുത്തിയ പ്രണയം ...!!!

No comments:

Post a Comment