പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയൊരു സ്വപ്നം .
അതിലിങ്ങനെ എന്തൊക്കെയോ കണ്ടു. 
അക്ഷരങ്ങളേക്കാളേറെ ആ സ്വപ്നത്തെ നിര്‍വ്വചിക്കാന്‍ കഴിയുക വരയില്ക്കൂടിയാണെന്നു തോന്നിയപ്പോള്‍ , ഇന്നലെ വീണ്ടും ബ്രഷ് കയ്യിലെടുത്തു; 
കുറേ നാളുകള്‍ക്കു ശേഷമാണെന്നു തോന്നി, അങ്ങനെയല്ല എന്നു പിന്നീടോര്‍ത്തു. :) 
വരയൊന്നു തുടങ്ങിക്കിട്ടിയപ്പോള്‍ വെറുതേ വരച്ചത്. 
മുമ്പ്, 
കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതാണ്ടിതുപോലെയൊന്നു വരച്ചിരുന്നു. 
ആ ഓര്‍മ്മയിലേക്ക് നിറം ചേര്‍ക്കുന്നു വീണ്ടും .
കഴിഞ്ഞ ദിവസം , ചേട്ടന്റെ ഓഫീസ്സില്‍ നെറ്റ് കട്ടായപോള് വെറുതേയിരിപ്പിന്റെ മുഷിപ്പു തീര്‍ക്കാന്‍ വരച്ചത്. 
മുമ്പൊരിക്കല്‍ 
എവിടെ നിന്നോ കിട്ടിയ ഒരു പടം കമ്പ്യൂട്ടറില്‍ സേവ് ചെയ്തിരുന്നത് നോക്കി വരച്ചു. അതിലെ Simple Illustration Style ബോധപൂര്‍വ്വം ഒഴിവാക്കി. 
ന്യൂനതകള്‍ അറിയാതിരിക്കാന്‍ ഇതാണ് നല്ലതെന്നു തോന്നിയതു കൊണ്ടുമാകാം . ;) 
മാവേലിക്കര രാജാ രവി വര്‍മ്മ കോളേജിലെ നാലു വര്‍ഷം മുമ്പത്തെ അപ്ലൈഡ് ആര്ട്സുകാരന് വര മറക്കാന്‍ കഴിയില്ല എന്നു ബോദ്ധ്യപ്പെട്ടതിന്റെ സന്തോഷമുണ്ട് കൂട്ടിന്...!!!
 



 
 
good .keep going
ReplyDeleteകൊള്ളാം...
ReplyDelete