Thursday, May 1, 2014

തിരിച്ചറിവ്_(Personal)

It's better to step back when ignored;
than to be insulted.


^^ 'അവഗണിക്കപ്പെടുമ്പോ ഒഴിഞ്ഞു പൊക്കോണം ;
അല്ലെങ്കില്‍ അപമാനിക്കപ്പെടും' എന്ന്‌...

മുമ്പേതോ സുഹൃത്തയച്ച മെസ്സേജാണ്‌.
ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതൊന്നും ഡിലീറ്റ് ചെയ്യപ്പെടേണ്ടതല്ല എന്ന തോന്നലില്‍ ഇപ്പോഴും ഇന്‍ബോക്സില്‍ കിടക്കുന്ന മെസ്സേജ്ജ്.

പറഞ്ഞു വന്നത്,
ഒരുപാട് സുഹൃത്തുക്കള്‍ ഒരു tension free zone എന്ന നിലയില്‍ ജീവിതത്തിലേക്ക് ഇടയ്ക്കിടെ ഫോണ്‍ വിളികളിലൂടെയും , മെസ്സേജുകളിലൂടെയും കടന്നു വരാറുണ്ട്. 

ബാപ്പയുടെ അറ്റാക്ക്, ഉമ്മയുടെ അസുഖം , ഓപ്പറേഷനുകള്‍ , കൂടെ നിന്നവള്‍ സമ്മാനിച്ച മാന്യമായ ഒറ്റപ്പെടല്‍ , തകര്‍ന്നടിഞ്ഞ ബിസിനസ്സ്, മനസ്സു കൊണ്ടു ചിന്തിക്കാത്ത വിഷയങ്ങളുടെ പേരിലുള്ള ക്രൂരമായ കുറ്റപ്പെടുത്തലുകള്‍ , തലയ്ക്കു മുകളില്‍ കുന്നു കൂടിയ കടങ്ങള്‍ .....
ഇതിലേതെങ്കിലും ഒന്നിനെപ്പറ്റി ചെറുതായൊന്നു പറയുമ്പോ സുഹൃത്തുക്കളുടെ സങ്കടങ്ങള്‍ മഴയത്തിരുന്ന ഉപ്പുചാക്കു പോലെ അലിഞ്ഞു പോയി.... ശരിക്കും സന്തോഷം തോന്നുന്നത് അപ്പോഴാണ്‌. 
ജീവിതത്തെ വെറുക്കാന്‍ മാത്രം പരാജയങ്ങള്‍ സംഭവിച്ചിട്ടും സ്വന്തം പ്രൊഫൈല്‍ പിക്ചറില്‍ നോക്കി കള്ളച്ചിരി ചിരിക്കാന്‍ കഴിയുന്നുണ്ടല്ലോ.... പരാജയങ്ങള്‍ക്കു മേലേ തീ കൊളുത്തപ്പെടുമ്പോ അതൊരാള്‍ക്കെങ്കിലും സന്തോഷവും , പ്രതീക്ഷയുമൊക്കെ നല്‍കുന്നുണ്ടല്ലോ....  

പറഞ്ഞു വന്നത്,
സൌഹൃദങ്ങളുടെ പേരിലുള്ള അവഗണന അര്‍ഹിക്കുന്നതിലുമപ്പുറം ചിലയിടങ്ങളില്‍ നിന്നും കിട്ടിയതുകൊണ്ട് ഇനി മേല്‍ മറ്റാരുടെയും personal life_ലെ പ്രശ്നങ്ങളില്‍ ഒരു കേള്‍വിക്കാരന്‍ പോലും ആകുന്നതല്ല. കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാല്‍ , 
രാജമാണിക്യത്തില്‍ പറഞ്ഞതു പോലെ....
"നമ്മളില്ലേ.....
ഒന്നുകില്‍ ബാക്കിയെല്ലാരും എന്നെപ്പോലെ ചെറുതാകണം . അല്ലെങ്കില്‍ ഞാന്‍ അവരെയൊക്കെപ്പോലെ വലുതാകണം . " 


ഇതു രണ്ടും നടക്കൂല്ല. ഇനി ഞാന്‍ വലുതായാല്‍ത്തന്നെ അവരെപ്പോലെയല്ല, അതിനൊക്കെ ഒരുപാട് മേലെയായിരിക്കും .  സൊ, ആരെയും കേള്‍ക്കാന്‍ റ്റൈമുണ്ടാകില്ല.  

#ഒറ്റവാക്ക്: ഇനി പുറത്തൂന്നുള്ള പ്രശ്നങ്ങള്‍ എടുക്കുന്നതല്ല. സ്വന്തം നിലയ്ക്ക് ആവശ്യത്തിന്‌ ഉണ്ടാക്കി വച്ചിട്ടുണ്ട്.  
നന്ദി...!!
നല്ല നമസ്കാരം ...!!! 

------------------------------------
Label: ഈ പറഞ്ഞ കാര്യങ്ങളുമായി നിലവില്‍ എന്റെ FaceBook ഫ്രണ്ട്സ് ലിസ്റ്റിലോ, മെസ്സേജ് ബോക്സിലോ ഉള്ള ആര്‍ക്കും ബന്ധമില്ല എന്ന്‌ ഇതിനാല്‍ ബോദ്ധ്യപ്പെടുത്തിക്കൊള്ളുന്നു.

2 comments:

  1. അനുഭവങ്ങള്‍ കൂടുംതോറും അഭിപ്രായങ്ങള്‍ മാറിക്കൊണ്ടിരിക്കും.കാത്തിരിക്കുക.
    ആശംസകള്‍

    ReplyDelete