Tuesday, June 17, 2014

നീയിപ്പോഴും പെയ്യുകയാണ്‌....

എല്ലാത്തിനുമൊടുവില്‍ ,
ശരിയും , തെറ്റും തിരിച്ചറിയപ്പെടുമ്പോഴേക്കും 
ജീവിതം തീര്‍ന്നു പോയിട്ടുണ്ടാകും .

അതുകൊണ്ടു മാത്രമാണ്,
നിന്റെ ശരികളെയെല്ലാം 
മൌനത്തിന്റെ നനഞ്ഞ നോട്ടത്തില്‍
അംഗീകരിച്ചു തരുന്നത്...

ഉള്ളിലൊരു സങ്കടപ്പെയ്ത്തിന്റെ കോളു വീഴുമ്പോഴും
നിന്നെ നനയ്ക്കാന്‍ വയ്യ...!!

നിനക്കൊരു പനി വരുത്തി,
ഇനിയും പൊള്ളാന്‍ വയ്യ...!!!


-----------------------------------------
സുഖമായിരിക്കാന്‍ തന്നെയാണ്‌, ഇപ്പോഴും , ഈ ഒറ്റപ്പെടലിലും നിന്നെക്കുറിച്ചാഗ്രഹിക്കുന്നത്...

എനിക്കു നിന്നെപ്പോലെയാകാന്‍ പറ്റില്ലല്ലോ...!!!

2 comments:

  1. ഇത് “നിനക്ക്”വേണ്ടിയല്ലേ? അതുകൊണ്ട് നോ കമന്റ്സ്!

    ReplyDelete
    Replies
    1. ശരിയാണ്, ഇതവള്‍ക്കു വേണ്ടിയാണ്...!! :)

      Delete