Monday, March 9, 2015

വഴികളില്ലാത്ത വീട്...**

രണ്ടു ദിവസം മുമ്പ്.
വളരെ അടുത്തറിയാവുന്ന,
അധികം അടുപ്പമില്ലാത്ത ഒരാൾ മരണപ്പെട്ടു. 
പൂർണ്ണ ആരോഗ്യവാനായ ഒരു മനുഷ്യൻ. 
അതുകൊണ്ടു തന്നെ വളരെ അപ്രതീക്ഷിതമായിരുന്നു മരണം.

കുറേ ദൂരെനിന്നും ഒന്നുരണ്ടാളുകൾ വരാനുള്ളതുകൊണ്ട് കുറേ വൈകിയാണ് ഖബറടക്കിയത്. രാത്രിയിൽ ഏകദേശം പതിനൊന്നര ആയപ്പോൾ.
.............................................
പള്ളിപ്പറമ്പിലെ തിരക്കുകളിൽ നിന്നും മാറി നിൽക്കുമ്പോൾ ആലോചിക്കുകയായിരുന്നു.
ഒരാൾ മരണപ്പെടുമ്പോൾ ഒറ്റയായിപ്പോകുന്നവരെപ്പറ്റി.
ഇല്ല....
അധികമാരുമില്ല.
ജീവിതത്തിലെപ്പോഴോ കൈ പിടിച്ച് കൂടെക്കൂടിയ ഒരാളിന്റെ ജീവിതമാണ് ശൂന്യമായിപ്പോകുന്നത്...!!!
അവർ മാത്രമാണ്,
വല്ലാതെ ഒറ്റപ്പെട്ടുപോകുന്നത്....!!!!
..............................................................................
















..............................................................................

Label: മറക്കേണ്ടവരെയെല്ലാം മറന്നു കഴിഞ്ഞ്
നമ്മുടെ ലോകത്ത് നീയും ഞാനും മാത്രമാവുമ്പോൾ
ഞാനാദ്യം നിന്‍റെതു മാത്രമായ എന്നെ മറക്കും,
പിന്നെ എന്‍റെതല്ലാത്ത നിന്നെയും..

(Label കടപ്പാട്: സൌഹൃദത്തിന്റെ സായന്തനങ്ങളില്‍ കോര്‍ത്തുപിടിച്ച കുഞ്ഞു കൈക്ക്...)

**title courtesy: പറയാതെ പടിയിറങ്ങിയ പ്രസാദേട്ടന്...

7 comments:

  1. മനസ്സിലാകുന്നു

    ReplyDelete
  2. കുറഞ്ഞ വാക്കുകളില്‍ കുറച്ചേറെ പറഞ്ഞു....

    ReplyDelete
    Replies
    1. മരണത്തെക്കുറിച്ചു പറയുമ്പോ എന്തെങ്കിലും ബാക്കി വയ്ക്കണ്ടേ...??? :)

      Delete