ഭാസ്കരന്‍ മാഷ് ഇടയ്ക്കിടെ പറയുമായിരുന്നു, മക്കളോടുള്ള സ്നേഹം ഉള്ളിലെ  ആകാവു, അത് പ്രകടിപ്പിച്ചാല്‍ അവര്‍ വഷളാവുമെന്നു. +2 വിനു ഉന്നത റാങ്ക്  നേടിയപ്പോഴും, എന്ട്രന്സില്‍ മെടിക്കെലിന് പ്രവേശനം കിട്ടിയപ്പോഴും അയാള്‍  തന്റെ സ്നേഹം മകനറിയാതെ സൂക്ഷിച്ചു. പക്ഷെ, എന്നെങ്കിലും ഒരിക്കല്‍   അച്ഛനത് പ്രകടിപ്പിക്കുമെന്നു മകന്‍ പ്രതീക്ഷിച്ചു.
ഒരുനാള്‍....
ബൈക്ക് ആക്സിടെന്റില്‍  പെട്ട് മരിച്ച മകന്റെ  വെട്ടിക്കീറിയ ശരീരം തന്റെ വീടിന്റെ ഉമ്മറത്തേക്ക്  വക്കുമ്പോള്‍ ആ അച്ഛന്‍  തന്റെ ഉള്ളിലൊളിപ്പിച്ച സ്നേഹം പ്രകടിപ്പിച്ചു. അയാളുടെ ഉള്ളിലെ സ്നേഹം  കണ്ണുകളില്‍ കൂടി പുറത്തേക്ക്  ഒഴുകുമ്പോള്‍ കവിള്തടങ്ങളിലെത്തുന്നതിനു  മുമ്പ് അത് വറ്റിപ്പോയിരുന്നു.
                                                                              (03-07-2007)
 
 
 
ഇത്ര ക്രൂരമായ ഒരാഖ്യാനം വേണമായിരുന്നോ?
ReplyDelete