Sunday, December 12, 2010

"തിരികേ ഞാന്‍ വരുമെന്ന.....

ബാപ്പ പറഞ്ഞത്‌, റഹീമിക്കയുടെ വസ്തു വാങ്ങുന്നതിനെപ്പറ്റി... 
ഉമ്മ പറഞ്ഞത്‌, നാട്ടിലാരോ വീടുപണി തുടങ്ങിയതിനെപ്പറ്റി.... 
അനിയത്തി പറഞ്ഞത്‌, നോക്കിയയുടെ പുതിയ മോഡല്‍ 3ജി ഫോണിനെപ്പറ്റി.... 
ഇത്ത പറഞ്ഞത്‌, കഴിഞ്ഞ ആഴ്ച എന്നോട്‌ പറഞ്ഞ വളയുടെ മോഡലിനെപ്പട്ടി................ 
മറ്റു വിശേഷം ഒന്നുമില്ലല്ലോ എന്നു പറഞ്ഞു കൊണ്ട്‌ ഫോണ്‍ കട്ട്‌ ചെയ്തത്‌ ഉമ്മയായിരുന്നു. ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ച്‌ ടിക്കറ്റ്‌ കാന്‍സല്‍ ചെയ്തപ്പോള്‍ ഫോണ്‍ വീണ്ടും റിംഗ്‌ ചെയ്തു, 
"തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി......"  


അനിയത്തി മിസ്സ്കോള്‍ അടിച്ചതാണ്‌,3ജി ഫോണിണ്റ്റെ കാര്യം ഓര്‍മ്മിപ്പിക്കാന്‍....                                                             

No comments:

Post a Comment