Monday, January 3, 2011

ഒറ്റയ്ക്കാവുമ്പോള്‍


3-1-2011
 കൊച്ചി
വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌...കുടുംബ കോടതിയില്‍ ഒരു കേസിന്റെ വിചാരണ നടക്കുന്നു. പെറ്റീഷന്‍ സമര്‍പ്പിച്ചിട്ട്‌ വിധിക്കായി കാത്തുനില്‍ക്കുന്ന ആ അമ്മയുടെ കയ്യില്‍ തന്റെ  മകനുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ മറു സൈഡില്‍ നില്‍ക്കുന്ന തന്റെ പിതാവിനു നേരേ അവന്‍ കൈ നീട്ടി. കുഞ്ഞിനെ പിതാവിന്റെ കയ്യില്‍ കൊടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അന്നു വിധിയാകാതെ ആ കേസ്‌ പിരിഞ്ഞു. വര്‍ഷങ്ങള്‍ക്കിപ്പുറം, സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ വരയ്ക്കു സമ്മാനം നേടിയ മകനെക്കുറിച്ച്‌, ആ പിതാവ്‌ ആദ്യമായി പരിചയപ്പെടുന്നവരോട്‌ പോലും അഭിമാനത്തോടെ സംസാരിച്ചു. വീട്ടിലെ കടവും, നാട്ടിലെ ബാധ്യതകളും നോക്കാതെ അവണ്റ്റെ കലാ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അതിണ്റ്റെ വിപ്ളവത്തിലേക്ക്‌ കടന്ന കാലത്ത്‌ ജീവിക്കാന്‍ ആ മകന്‌ ഭാഗ്യം ലഭിച്ചു. പിന്തുണയ്ക്കാന്‍ ആ അച്ഛനമ്മമാരും ഉണ്ടായിരുന്നു.
ആ മകന്‍ ഞാനാണ്‌.
ഇനി കാര്യത്തിണ്റ്റെ ബാക്കി വശത്തിലേക്ക്‌.... ഓര്‍ക്കുട്ടിലും, ഫേസ്‌ ബുക്കിലും അവന്‌ ഒരുപാട്‌ ബന്ധങ്ങളുണ്ടായി. കുടുംബക്കാര്‍ ഒറ്റപ്പെടുത്തിയപ്പോള്‍ പിന്തുണയ്ക്കാന്‍, കരയേണ്ടി വരുമായിരുന്ന നിമിഷങ്ങളില്‍ ചിരിപ്പിക്കാന്‍, തകര്‍ന്നു പോകാവുന്ന ഘട്ടങ്ങളില്‍ ഞാന്‍, ഞാനാണെന്ന്‌ ഓര്‍മ്മിപ്പിക്കാന്‍.......
കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ കൂട്ടു നില്‍ക്കുന്നവരെയല്ല, ഒറ്റയ്ക്കാവുമ്പോള്‍ ഞാനുണ്ടെന്ന്‌ ഓര്‍മ്മിപ്പിക്കുന്നവരെയാണ്‌ ഈ ബന്ധങ്ങള്‍ എനിക്കു തന്നത്‌. 
ഒരിക്കല്‍, ബാപ്പയുടെയും, ഉമ്മയുടെയും കല്യാണ ഫോട്ടോയ്ക്കു ഞാനിട്ട ക്യാപ്ഷന്‍ ചിലര്‍ക്കെങ്കിലും വേദന ഉണ്ടാക്കി.
കുറ്റ ബോധം തോന്നാന്‍ തക്കതായിട്ട് അതില്‍ ഒന്നുമില്ലെങ്കിലും, വേദനിക്കപ്പെട്ട മനസ്സുകളോട്‌  ആത്മാര്‍തമായിട്ട്ട് ക്ഷമ ചോദിക്കുന്നു....

                                                                                                                                                                               
                                                                                                   - മുജീബ്‌

http://www.facebook.com/photo.php?pid=354016&l=4275dd5caa&id=100000994543859 

No comments:

Post a Comment