Thursday, January 13, 2011

ഉമ്മാടെ മകനും....


പതിവില്ലാതെ രാവിലെ ഫോണില്‍ വിളിച്ചിട്ട്‌ ഉമ്മ പറഞ്ഞു; 
"ഭരണിക്കാവില്‍ അഛനും, മകളും ബസ്സിടിച്ച്‌ മരിച്ചു. നാട്ടുകാരിപ്പൊ ബസ്സ്‌ കത്തിക്കും. വേഗം പോയി ന്യൂസ്‌ വയ്ക്കെടാ, കാണാം"

ഇന്നു രാത്രി ഞാനൊരു സ്വപ്നം കണ്ടു. 

ബസ്സിനു കീഴില്‍ കിടക്കുന്ന ഒരു ബൈക്കും, ചുറ്റും ചിതറിക്കിടക്കുന്ന കുറേ വാട്ടര്‍കളറുകളും, രണ്ട്‌ ബ്രഷും. പിന്നെ, ഒരു കാന്‍വാസില്‍ പൊതിഞ്ഞ എണ്റ്റെ മുഖവും... 


"ഉമ്മാടെ മകനും ജീവിതത്തോടുള്ള മത്സരത്തിലാണുമ്മാ.."

No comments:

Post a Comment