Friday, January 28, 2011

പാട്ടം കൊടുക്കാതെ...



മോള്‍ടെ സ്ത്രീധനത്തിണ്റ്റെ കടം തീര്‍ക്കാമെന്ന്‌ വിചാരിച്ചാണ്‌ കേശവേട്ടന്‍ ലോണെടുക്കാന്‍ പോയത്‌. രണ്ടാഴ്ചയായി, അവള്‍ വീട്ടില്‍ വന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട്‌.
വില്‍ക്കാന്‍ ഇനി വീട്‌ കൂടിയേ ഉള്ളൂ. ഉണ്ടായിരുന്ന വസ്തുവെല്ലാം കൃഷി ചെയ്തതിണ്റ്റെ കൂടെ പോയി. ലോണെടുക്കാമെന്നു വിചാരിച്ചപ്പോ, 
കൈവശാവകാശം, കരം ഒടുക്കിയത്‌, മണ്ണാംകട്ട, തേങ്ങാക്കൊല...ഹോ.... 
അവസാനം കേശവേട്ടന്‍ ബാങ്കുകാരെ പറ്റിച്ചു.
ചായ്പ്പില്‍ കിടന്ന ഒരു മുഴം കയറും, പിന്നെ പാട്ടം കൊടുക്കാതെ ഔസേപ്പിണ്റ്റെ പറമ്പിലെ മൂവാണ്ടന്‍ മാവിണ്റ്റെ കൊമ്പും... 


മോള്‌ വീട്ടില്‍ തന്നെ ഉണ്ടാവും.... 

No comments:

Post a Comment