Friday, January 28, 2011

അവളായിരുന്നു.


ഇഷ്ടമാണെന്ന്‌ ആദ്യം പറഞ്ഞത്‌ അവളായിരുന്നു.
സ്വപ്നങ്ങള്‍ ആദ്യം കണ്ടതും,
സ്വന്തമെന്ന്‌ ആദ്യം തോന്നിച്ചതും അവളായിരുന്നു.
സെമിനാര്‍ ഹാളില്‍ നിന്നും വിളിച്ചിറക്കി, പെയ്ണ്റ്റിംഗ്‌ ഡിപ്പാര്‍ട്ട്മെണ്റ്റിനു പിന്നിലെ ഇരുട്ടില്‍ 'സംസാരിച്ചിരിക്കാന്‍' കൊണ്ടുപോയതും,ഗുളിക വാങ്ങാന്‍ കൂട്ടിനു വിളിച്ചതും അവളായിരുന്നു.
ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ല, ഒന്നിച്ചു മരിക്കാം എന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍,

"ഒരാള്‌ മരിച്ചാലും തീരുന്ന പ്രശ്നമല്ലേയുള്ളൂ....എനിക്ക്‌ ഒരല്‍പ്പം തിരക്കുണ്ട്‌" എന്നു പറഞ്ഞതും അവളായിരുന്നു.

No comments:

Post a Comment