Monday, January 31, 2011

അമ്മ പണ്ടും ഇങ്ങനാണ്‌



മൈക്കു സെറ്റ്‌ ജോസഫിണ്റ്റെയെടുക്കാം..
വേണ്ട, വാസുവിണ്റ്റേത്‌ മതി
എന്തിനാ നസ്രാണിക്ക്‌ കൊടുക്കുന്നത്‌?
വാസുവിണ്റ്റടുത്ത്‌ പുതിയ സെറ്റില്ല,
എക്കോ സിസ്റ്റം വേണ്ടേ?
എങ്കില്‍ ജോസഫിനോട്‌ തന്നെ പറഞ്ഞോ...

വണ്ടി ഏതെടുക്കും?

സ്കോഡയില്‍ പറ്റില്ലല്ലോ..
നിണ്റ്റെ ഇന്നോവയെടുക്ക്‌
അതു ചെയ്യാം

മരം വെട്ടാന്‍... ?

ബഷീറിനോട്‌ പറഞ്ഞിട്ടുണ്ട്‌
മൊബൈല്‍ നമ്പര്‌ വാങ്ങീട്ടുണ്ട്‌
വിളിച്ചാല്‍ അവരോടിയിങ്ങെത്തും

ഉം...എനിക്ക്‌ പെട്ടെന്ന്‌ മടങ്ങിപ്പോണം...
എനിക്കും...
എനിക്ക്‌ രണ്ടാഴ്ച ലീവുണ്ട്‌
................................................
രണ്ട്‌ ലാര്‍ജ്‌ വിട്ടിട്ട്‌
മൂത്രമൊഴിക്കാന്‍ പോയത്‌
അമ്മയുറങ്ങുന്ന വിളക്കു തറയുടെ അടുത്ത്‌
തിരിച്ചു വരും വഴി
അമ്മയുടെ ചിലമ്പിയ ഒച്ച കേട്ടു...

അമ്മ പറയ്യാണ്‌....

"ആ മണ്‍കുടത്തിലെണ്റ്റെ ദേഹം
അച്ഛണ്റ്റെ അടുത്തൊന്നു വയ്ക്കെടാ
അച്ഛന്‍ എണ്റ്റെ കൂടിങ്ങു പോരും
നിങ്ങക്കു മടങ്ങിപ്പോകണ്ടേ?"

No comments:

Post a Comment