Tuesday, February 1, 2011

ഞാന്‍, അര്‍ബുദം കടിച്ചവന്‍


ലോട്ടറി അടിച്ചു;
അമ്പതു ലക്ഷം
കൂടൊരു കാറും

അനാഥാലയത്തിന്‌
ഒരു ലക്ഷം
അഗതിമന്ദിരത്തിന്‌
രണ്ടു ലക്ഷം
കടം വീട്ടാനൊ-
രഞ്ചു ലക്ഷം

കാറ്‌ കിട്ടിയതിന്‌
സ്റ്റാന്‍ഡേര്‍ഡ്‌ പോരാ
സ്കോഡ തന്നെ വേണം
സമൂഹ വിവാഹത്തിന്‌
രണ്ടു ലക്ഷം
സ്റ്റേജിണ്റ്റെ മുന്‍ നിരയില്‍
ചെക്കണ്റ്റേയും, പെണ്ണിണ്റ്റേയും
മുമ്പില്‍ കേറി നില്‍ക്കാം

പണ്ടെനിക്ക്‌ പഠിക്കാന്‍
ലോണ്‍ തരാത്ത
മാനേജരുടെ
മുഖത്ത്‌ നോക്കി വലിച്ചെറിഞ്ഞു
ഒരു ഫിക്സഡ്‌ ഡിപ്പോസിറ്റ്‌
പത്തു ലക്ഷം
"പൂത്തതു കണ്ടോഡാ ചെറ്റേ,
എണ്റ്റെ മാവും..."
.............................................
മാസം രണ്ടായിരം വച്ച്‌
ഇരുപതിനായിരം അമ്മയ്ക്ക്‌

ഇനി, അമ്മേ......

ആ പത്തു മാസത്തിണ്റ്റെ
കണക്കു പറഞ്ഞെന്നെ കൊച്ചാക്കരുത്‌

എന്നിട്ടും അമ്മ ചോദിച്ചില്ല

"മുല തന്നതിണ്റ്റെ ടിപ്പ്‌
പൊക്കിള്‍ മുറിച്ചതിണ്റ്റെ നഷ്ട പരിഹാരം... പിന്നെ,
ഗര്‍ഭാശയത്തില്‍
അര്‍ബുദം കടിച്ചതിണ്റ്റെ കണക്ക്‌" 

3 comments:

  1. ഞാന്‍*, അര്‍ബുദം കടിച്ചവന്‍

    _____________________________________
    (*നോവുന്ന മനസ്സിനോട്‌, മാപ്പ്‌....)

    ReplyDelete
  2. ചില ഓര്‍മ്മകള്‍ ഉമിത്തീ പോലെയാണ്‌. കത്തിത്തീരില്ല, നീറിയിങ്ങനെ കിടക്കും. ഇടയ്ക്കിടെ കാറ്റേല്‍ക്കുമ്പോള്‍ ആ നീറ്റല്‍ അസ്സഹനീയമാകും.
    ചുറ്റിനും വീശുന്ന ഈ തണുത്ത കാറ്റെന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു...

    ReplyDelete