Wednesday, February 2, 2011

ഫെമിനിസം


ഞാന്‍
ക്ളാസ്സില്‍ കയറാതെ
പറമ്പിലിരിക്കുമ്പോള്‍
പാമ്പു വരുന്നെന്ന്‌
നിലവിളിച്ചോടി,
അവള്‍

ഇത്‌ പാമ്പല്ല;
വെറും നീര്‍ക്കോലി

കഴിഞ്ഞ ദിവസം
ഒന്നാം ബെഞ്ചിലെ ചിത്രയോടും
ഹ്യുമാനിറ്റീസിലെ രെശ്മിയോടും
എന്നെപറ്റി മോശം പറഞ്ഞതാണിവള്‍
ഇന്നിവളുടെ വെല ഞാന്‍ കളയും

"കാണിച്ചു തരാടീ ഫുല്ലേ"

പിറ്റേന്നെന്നെ
സ്കൂളീന്ന്‌ പൊറത്താക്കി
അവളെ
പീഡിപ്പിക്കാന്‍ ഓടിച്ചൂത്രേ.....

No comments:

Post a Comment