Monday, January 31, 2011

പെണ്ണ്‌



രമണനെന്ന ഇടയനെ കൊന്ന ചന്ദ്രിക
സുരക്ഷിതമായി ഉറങ്ങിയവനെ,
പ്രപഞ്ചത്തിണ്റ്റെ വൃത്തികേടുകളിലേക്ക്‌ എറിഞ്ഞ ഒരമ്മ
എന്നിലെ കാമുക ഹൃദയത്തെ,
ആത്മാഹുതി ചെയ്യിച്ച കൊലപാതകി
ചിരിച്ചുകൊണ്ട്‌
പല്ലു ഞെരിച്ച സുഹൃത്ത്‌
അടുത്തുകൊണ്ട്‌ അകലാന്‍ പഠിപ്പിച്ച ഗുരു
വെള്ളം കുടിക്കാതെയും
കണ്ണീരൊഴുക്കാമെന്ന്‌ പഠിപ്പിച്ചവള്‍
എന്നിലെ സഹോദരനെ സംശയിച്ചവള്‍
നിസ്വാര്‍ഥ സ്നേഹത്താല്‍ തലയില്‍ തൊടുമ്പോഴും കോരിത്തരിച്ചവള്‍
തമാശ പറഞ്ഞപ്പോള്‍,
വൃത്തികേടിനെ ചികഞ്ഞെടുക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടവള്‍
പരാജയം മറയ്ക്കാന്‍,
ചിരിയെ കൂട്ടു പിടിച്ചവള്‍

ആള്‍ക്കൂട്ടത്തില്‍ ഇന്നു ഞാന്‍ ഒറ്റയ്ക്കു കിടക്കുമ്പോള്‍
എന്നെ കരയിക്കാതിരിക്കാന്‍ കൂട്ടിരുന്നത്‌
അമ്മയും...പെങ്ങളും...ഭാര്യയും...കാമുകിയും....


ഇപ്പോള്‍ ഞാന്‍ വെറും ഒരാണ്‌..

No comments:

Post a Comment