Monday, January 31, 2011

മോഡല്‍



ഒരിക്കല്‍ കാലന്‍ ഭൂമിയിലെത്തി. ഒരു ചിത്രകാരണ്റ്റെ ആയുസ്സെടുക്കാനാണ്‌ വരവ്‌.
കാലന്‍ വരുന്നതറിയാതെ തണ്റ്റെ പുതിയ സൃഷ്ടിക്കായി ചായവും, ക്യാന്‍ വാസും ഒരുക്കുകയായിരുന്നു, ഒട്ടും ഭംഗിയില്ലാത്ത ആ യുവാവ്‌. കാലനെ കണ്ട്‌ ചിത്രം മറന്ന യുവാവിനോട്‌ കഷ്ടം തോന്നിയ കാലന്‍ ചോദിച്ചു; "എന്താണ്‌ അവസാനത്തെ ആഗ്രഹം... ?"
സുന്ദരനല്ലാത്ത ആ യുവാവ്‌ പറഞ്ഞു: "എനിക്കൊരു സുന്ദരിൊയായ പെണ്ണിണ്റ്റെ ചിത്രം വരയ്ക്കണം. അതിനെനിക്കൊരു മോഡല്‍ വേണം"
തിരക്കിയപ്പോള്‍ കാലനറിഞ്ഞു; ഭൂമിയിലെ സുന്ദരിമാരൊക്കെ ബ്യൂട്ടി പാര്‍ലറിലെ ഏേ. സി റൂമിലാണെന്ന്‌. ഏേ. സിയിലിരുന്ന്‌ വരയ്ക്കാന്‍ പറ്റില്ലെന്ന്‌ യുവാവും. ഒടുവില്‍,
തണ്റ്റെ സുന്ദരിയായ ഭാര്യയെ, ഒട്ടും സുന്ദരനല്ലാത്ത ആ കലാകാരന്‌ കാലന്‍ മോഡലാക്കി.
പരസ്പരം നോക്കിയിരിക്കുന്ന മോഡലും, കലാകാരനും... തണ്റ്റെ ഭാര്യ ഒരിക്കല്‍ പോലും ഇത്ര ഭംഗിയായി തണ്റ്റെ മുഖത്തേക്ക്‌ നോക്കിയിട്ടില്ലല്ലോ എന്നോര്‍ത്ത കാലന്‌ ഊണും ഉറക്കവും നഷ്ടമായി.
ഭാര്യയെ ജീവനു തുല്യം സ്നേഹിച്ചിരുന്ന കാലന്‍, ഒടുവില്‍ തണ്റ്റെ കയിലിരുന്ന കയര്‍കുരുക്കില്‍ ജീവിതം അവസാനിപ്പിച്ചു.
കാലണ്റ്റെ ഭാര്യ ഇതൊന്നും അറിഞ്ഞിരുന്നില്ല; കലാകാരനും. 
കണ്ണു വരച്ച്‌ ചിത്രം പൂര്‍ത്തിയാക്കനൊരുങ്ങിയ കലാകാരണ്റ്റെ ബ്രഷില്‍ നിന്നും ചോരത്തുള്ളി തെറിച്ചു വീണ്‌ ചിത്രം മുഴുവന്‍ മറഞ്ഞു പോയി.ആ ചോരത്തുള്ളി എവിടുന്നു വന്നു എന്ന്‌ എത്ര ആലോചിച്ചിട്ടും യുവാവിനു മനസ്സിലായില്ല.

അതവളുടെ കണ്ണീരായിരുന്നു..

No comments:

Post a Comment