Monday, February 28, 2011

പ്രണയത്തിണ്റ്റെ രസം


തിര വന്നു കാലു മൂടിയപ്പോള്‍,
കാല്‍ ചുവട്ടിലെ മണ്ണിളകിയപ്പോള്‍
വീഴാതിരിക്കാന്‍ പാടു പെട്ടപ്പോള്‍

പിറകില്‍ നിന്നൊറ്റ തള്ള്‌...!!

ഉപ്പുവെള്ളത്താല്‍ വയര്‍ നിറച്ച്‌
ലൈഫ്‌ ഗാര്‍ഡുകളുടെ കയ്യില്‍ കിടന്ന്‌
ഞാന്‍ നോക്കുമ്പോള്‍
അവള്‍ പൊട്ടിച്ചിരിക്കുന്നു...

ഇതൊക്കെ
പ്രണയത്തിണ്റ്റെ രസമാണത്രേ... !!!

No comments:

Post a Comment