Sunday, February 27, 2011

പെയ്തു തോര്‍ന്നപ്പോള്‍


വീട്‌ വില്‍ക്കും എന്നു പറഞ്ഞ ബാപ്പായോടുള്ള വെല്ലുവിളി. 15 ദിവസത്തിനുള്ളില്‍ ഒരു ലക്ഷം രൂപാ ഞാന്‍ തരും, വീടിണ്റ്റെ ആധാരം ഉമ്മാടേം, പെങ്ങമ്മാരെടെം പേരിലാക്കണം എന്ന ആവശ്യം.
അതു പറ്റില്ല, നിണ്റ്റെ പേരിലാക്കാം എന്നു ബാപ്പ. ഇതിനി എനിക്കു വേണ്ട എന്നു ഞാന്‍.
ജീവിതത്തിലാദ്യമായി മനസ്സു വേദനിപ്പിച്ചു ബാപ്പ, പണ്ട്‌ ഉമ്മയോട്‌ പിണങ്ങി ഡൈവോര്‍സിനു പോയത്‌ അറിഞ്ഞപ്പോള്‍ തോന്നാത്ത വേദന ഞാന്‍ അനുഭവിച്ചു.
ബൈക്കെടുത്ത്‌, ചെരുപ്പിടാതെ 3 കിലോമീറ്റര്‍ പോയി സ്വസ്ഥമായി ഒന്നു പൊട്ടിക്കരഞ്ഞു.
പെയ്തു തോര്‍ന്നപ്പോള്‍, പ്രണയിനിയെ വിളിച്ചു.
നീ എവിടെയാ എന്ന എണ്റ്റെ ചോദ്യത്തിനു മുമ്പേ, "കരയുന്നതെന്തിനാ" എന്ന അവളുടെ മറുചോദ്യം വന്നു.
തോര്‍ന്നു നിന്നതിണ്റ്റെ ബാക്കി പിന്നെയും.
പറഞ്ഞ ഡേറ്റില്‍ ബാപ്പയ്ക്ക്‌ പണം കൊടുക്കാന്‍ കഴിയുമോന്ന് ഒരുറപ്പുമില്ല. തോല്‍ക്കാനൊട്ടു മനസ്സുമില്ല.
കൂട്ടുകാരനെ വിളിച്ചു, അളിയാ ആ സ്വര്‍ണ്ണക്കാരണ്റ്റടുത്തൂന്നു കുറച്ച്‌ സയനൈഡ്‌ വേണം.
നിങ്ങള്‍ക്കൊക്കെ അറിയും പോലെയേ അവനും എന്നെ അറിയുമായിരുന്നുള്ളൂ. അതുകൊണ്ടവനു സംശയമൊന്നും തോന്നിയില്ല. പിറ്റേന്ന്‌ സയനൈഡ്‌ റെഡി.

പ്രശ്നങ്ങള്‍ മാറിനിന്നു, സയനൈഡ്‌ എവിടെപ്പോയെന്നു ഞാനൊട്ടു തിരക്കിയുമില്ല.
ഈ അടുത്ത കാലത്ത്‌, കട്ടിലിണ്റ്റെ കീഴില്‍ ഒരെലി ചത്തു കിടക്കുന്നതു കണ്ടു, അടുത്തൊരു പൊതിയും....

No comments:

Post a Comment