Sunday, February 27, 2011

അതിനേക്കാളേറെ


വീട്ടിലെ ഒരംഗമായി
എല്ലാരും അവനെ കണ്ടു
എന്നെപ്പോലെയാണവനെ
സ്നേഹിക്കുന്നതെന്ന്‌
ഉമ്മയും, ബാപ്പയും
ചിരിയോടെ പറഞ്ഞു

അതിനേക്കാളേറെയെന്ന്‌
നാവില്‍ വന്നെങ്കിലും
പറഞ്ഞില്ല

കഴിഞ്ഞ കാറ്റില്‍
ഒടിഞ്ഞു വീണ
ഇലഞ്ഞിയുടെ കുറ്റിയവണ്റ്റെ
കാല്‌ മുറിച്ചപ്പോള്‍,
ക്രിസ്മസ്‌ മാര്‍ക്കറ്റിലെ
ഇറച്ചി വിലയ്ക്ക്‌
ഉമ്മയും, ബാപ്പയും
അവനോട്‌ കണ്ണടച്ചു

അവണ്റ്റെ ദൈന്യത
'ഉമ്മാ'ന്നുള്ള വിളിയായി
ഈ ഒരൊറ്റത്തവണ
ഉമ്മയ്ക്കും തോന്നിയില്ല

"താഴെ നോക്കിയാണ്‌
ഞാനിപ്പോ നടക്കുന്നത്‌;
ഇലഞ്ഞിയുടെ കുറ്റിയോ,
ഒരാണിയോ
എന്നെയും... "

No comments:

Post a Comment