ഇന്ന്
ഉത്സവമാണ്
നാട്ടില്‍ പോകാമായിരുന്നു....
ആനേ കാണാനല്ല;
മേളം കേള്‍ക്കാനുമല്ല
അവള് വരുമായിരിക്കും
അവളെ ഒന്നു കാണാരുന്നു
പിന്നെന്താ മടി... ?
പൊയ്ക്കൂടേ?
പോകാമായിരുന്നു....
എങ്കില്‍ പോകൂന്നേ....
വേണ്ട, പോകണ്ട
"അവള്ടെ നെറ്റിയിലെ
സിന്ദൂരക്കുറി
എന്നെ പൊള്ളിയ്ക്കും....
എണ്റ്റെ മൌനം അവളേയും.."
ഇതും മറ്റ് കവിതകളും വായിച്ചു. താങ്കളുടെ എഴുത്ത് എനിക്കിഷ്ടമാകുന്നുണ്ട് എന്ന് പറയട്ടെ...
ReplyDeleterishikesh & വാത്സ്യായനന്‍,
ReplyDeleteഹൃദയം നിറഞ്ഞ നന്ദി.......
കാണാം എന്നു തന്നെ കരുതുന്നു.....