Wednesday, February 2, 2011

ഇന്ന്‌ ഉത്സവമാണ്‌


ഇന്ന്‌
ഉത്സവമാണ്‌
നാട്ടില്‍ പോകാമായിരുന്നു....

ആനേ കാണാനല്ല;
മേളം കേള്‍ക്കാനുമല്ല

അവള്‌ വരുമായിരിക്കും
അവളെ ഒന്നു കാണാരുന്നു

പിന്നെന്താ മടി... ?
പൊയ്ക്കൂടേ?

പോകാമായിരുന്നു....

എങ്കില്‍ പോകൂന്നേ....

വേണ്ട, പോകണ്ട
"അവള്‍ടെ നെറ്റിയിലെ
സിന്ദൂരക്കുറി
എന്നെ പൊള്ളിയ്ക്കും....
എണ്റ്റെ മൌനം അവളേയും.."

2 comments:

  1. ഇതും മറ്റ് കവിതകളും വായിച്ചു. താങ്കളുടെ എഴുത്ത് എനിക്കിഷ്ടമാകുന്നുണ്ട് എന്ന് പറയട്ടെ...

    ReplyDelete
  2. rishikesh & വാത്സ്യായനന്‍,
    ഹൃദയം നിറഞ്ഞ നന്ദി.......
    കാണാം എന്നു തന്നെ കരുതുന്നു.....

    ReplyDelete