യൂദാസ്,
എനിക്കു നിന്നോട് പകരം ചോദിക്കണം
കൂടെ നടന്നതിന്..
വീഴാതെ കാത്തതിന്...
യൂദാസ്,
മുപ്പതുവെള്ളി പോയിട്ട്
ഒരു വെള്ളിക്കാശു പോലും വിലയില്ലാതെ
ഓട്ടക്കാലണയ്ക്കു പോലും ലാഭമില്ലാതെ
നീെയെന്നെ ഒറ്റിയത്
എന്തിനായിരുന്നു എന്നല്ല,
ആര്‍ക്കു വേണ്ടിയായിരുന്നു.. ?
യൂദാസ്,
എനിക്കു നിന്നോട് പകരം ചോദിക്കണം
എണ്റ്റെയീ ഉയിര്‍പ്പ്
നീ പ്രതീക്ഷിക്കാത്തതാകയാല്
ഞാന്‍ തന്നതു മുഴുവന്‍ തിരിച്ചെടുത്തു കൊണ്ട്
മരണത്തിണ്റ്റെ മൌനമായിരുന്നു കൊണ്ട്
എനിക്കു നിന്നോട് പകരം ചോദിക്കണം
ഇനിയൊരു ക്രൂശിലേറ്റിന്
എനിക്കൊരു മരക്കുരിശൊരുങ്ങുമ്പോള് ,
ഏതോ ആലയില്‍ ഇരുമ്പാണി തിളയ്ക്കുമ്പോള്‍
ഓര്‍ക്കുക,
ഒരു വെള്ളിക്കാശിനെങ്കിലും
മറക്കാതിരിക്കുക,
ഒന്നു ചിരിക്കാതിരിക്കാന്‍
അതെന്നെ കൊത്തി വലിക്കലാകും...
എനിക്കു നിന്നോട് പകരം ചോദിക്കണം
കൂടെ നടന്നതിന്..
വീഴാതെ കാത്തതിന്...
യൂദാസ്,
മുപ്പതുവെള്ളി പോയിട്ട്
ഒരു വെള്ളിക്കാശു പോലും വിലയില്ലാതെ
ഓട്ടക്കാലണയ്ക്കു പോലും ലാഭമില്ലാതെ
നീെയെന്നെ ഒറ്റിയത്
എന്തിനായിരുന്നു എന്നല്ല,
ആര്‍ക്കു വേണ്ടിയായിരുന്നു.. ?
യൂദാസ്,
എനിക്കു നിന്നോട് പകരം ചോദിക്കണം
എണ്റ്റെയീ ഉയിര്‍പ്പ്
നീ പ്രതീക്ഷിക്കാത്തതാകയാല്
ഞാന്‍ തന്നതു മുഴുവന്‍ തിരിച്ചെടുത്തു കൊണ്ട്
മരണത്തിണ്റ്റെ മൌനമായിരുന്നു കൊണ്ട്
എനിക്കു നിന്നോട് പകരം ചോദിക്കണം
ഇനിയൊരു ക്രൂശിലേറ്റിന്
എനിക്കൊരു മരക്കുരിശൊരുങ്ങുമ്പോള് ,
ഏതോ ആലയില്‍ ഇരുമ്പാണി തിളയ്ക്കുമ്പോള്‍
ഓര്‍ക്കുക,
ഒരു വെള്ളിക്കാശിനെങ്കിലും
മറക്കാതിരിക്കുക,
ഒന്നു ചിരിക്കാതിരിക്കാന്‍
അതെന്നെ കൊത്തി വലിക്കലാകും...
No comments:
Post a Comment