Sunday, May 1, 2011

എഴുതാന്‍ എന്നെ പ്രേരിപ്പിച്ച എണ്റ്റെ സുനിലേട്ടനെപ്പറ്റി, മറ്റൊരു കവി എഴുതിയത്‌

വിശ്വസിച്ചാലും ഇല്ലെങ്കിലും ..
[കവി സുനിലന്]

കണ്ടിട്ടില്ല ഒരു കവി സമ്മേളനത്തിലും
നിന്നെ.
ശില്പശാലക്കു തെക്കോട്ട്‌
പുറപ്പെടുമ്പോള്‍
വടക്കോട്ടുള്ള ബസ്സില്‍ ഉറക്കം തൂങ്ങുന്നത്
കണ്ടവരുണ്ട്.
മരണദിനം
മഹാകവിയുടെ വസതിയിലെ
കണ്ണീരിലും
കാവ്യാ സദസിലും
ഓര്‍ത്തെടുക്കാനാക്കുന്നില്ല
നിന്നെ..
എങ്കിലും മുറിഞ്ഞിട്ടുണ്ട്‌
നിന്റെ കവിതയുടെ
വക്ക് കൊണ്ടെന്‍
കരള്‍ ..
ആഴത്തില്‍ ആകുലതയേറ്റിയിട്ടുണ്ട്
നിന്റെ ആകുലതകള്‍ ..
ഒരു പുസ്തക പുസ്തക പ്രകാശനവും
നിന്റെതായിട്ടറിവീല്ല.
ഒരു പുസ്തകവും
നിന്റെ പേരിലില്ല .
പക്ഷെ -
ചില വര്‍ഷ കാല രാത്രികളില്‍
നിന്നെ വായിച്ചു
ഇടിവെട്ടെറ്റ
ഒറ്റ മരമാകുന്നു
ഞാന്‍ .
മണല്‍ കാറ്റില്‍
അനാഥമാകും
മണ്‍ തരി.
പ്രളയതിരയില്‍
ഒഴുകിയടിയും
പാഴില.

*************
സുലോജ് മഴുവന്നിക്കാവ്

3 comments:

  1. നന്നായിരിക്കുന്നു .. കലാകാരനു പുസ്തകം പബ്ലിഷ് ചെയ്യണം എന്നൊന്നും ഇല്ല .

    ReplyDelete
  2. mujeebinte chitrangal pole manoharamanau kavithakalum ketto

    ReplyDelete
  3. നോക്കിനും, വാക്കിനും.....ഹൃദയപൂര്‍വ്വം നന്ദി...

    ReplyDelete