Saturday, May 28, 2011

അപരിചിതര്‍


മാന്യമായിട്ട്‌ വേഷം ധരിച്ചിട്ടാണെങ്കിലും ഒരു മാന്നേഴ്സില്ല. ചുമ്മാ ഇരുന്ന് തള്ളുകാണല്ലോ. ഒന്നു പിടിച്ചിരുന്നൂടേ? അയാളെക്കുറിച്ചാണ്‌ ഞാന്‍ ചിന്തിക്കുന്നതെന്നു മനസ്സിലാക്കിയിട്ടാവണം, ചിരിച്ചുകൊണ്ട്‌ ചോദിച്ചു.
"എവിടെയാ പഠിക്കുന്നത്‌?"
"ഫൈന്‍ ആര്‍ട്സ്‌ കോളേജില്‍ " ഞാന്‍ പറഞ്ഞൊഴിഞ്ഞു.സാധാരണ പിറകേ നൂറ്‌ ചോദ്യങ്ങള്‍ വരേണ്ടതാണ്‌. എന്തോ, അതുണ്ടായില്ല.
"എവിടേക്കാ?" ഞാന്‍ വെറുതേ ചോദിച്ചു.
"ഭൂപണയ ബാങ്ക്‌ വരെ"
എന്തിനാണെന്നു ചോദിച്ചാല്‍ ഒരു കഥ പറയാന്‍ സ്കോപ്പുണ്ട്‌. അതുകൊണ്ട്‌ ചോദിച്ചില്ല.
വൈകിട്ട്‌ വീണ്ടും അയാളെ കണ്ടു.കീടനാശിനി കടയില്‍ നിന്നും ഒരു ചെറിയ പൊതിയുമായി ഇറങ്ങുന്നു.
..............................................................................................................
അന്നു ഞാന്‍ ചെയ്ത പെയിണ്റ്റിങ്ങിലെ കിളിച്ചുണ്ടന്‍ മാവിണ്റ്റെ ചോട്ടില്‍ നിന്ന്‌ പിറ്റേന്ന്‌ കറയൊഴുകുന്നുണ്ടായിരുന്നു.


(13-08-'09-ല്‍ എഴുതിയതാണിത്‌. ഇന്ന്‌, അവിചാരിതമായി കൈയില്‍ കിട്ടി. ഒന്നു കൂടി നന്നാക്കി എഴുതാമായിരുന്നു, പക്ഷേ അപ്പോള്‍ പിന്നെ ഇത്‌ ഇന്നെഴുതിയതാകില്ലേ? പോരായ്മകള്‍ മനസ്സിലാകാന്‍ എനിക്കിനിയും സമയമെടുക്കും)

No comments:

Post a Comment