Friday, June 3, 2011

നീയും ഞാനും


തിരിഞ്ഞു നോക്കണമെന്നുണ്ട്‌, 
പിറകിലിരുട്ടായതിനാല്‍ 
അതെനിക്കു വയ്യ


തിരിഞ്ഞു നടക്കണമെന്നുണ്ട്‌ 
വഴി തിട്ടമില്ലാത്തതിനാല്‍ 
അതുമെനിക്കു വയ്യ 


നിലാവിണ്റ്റെ മുമ്പില്‍ , 
നിന്നെ നോക്കുമ്പോഴാണറിഞ്ഞത്‌ 
വെട്ടത്തില്‍ നീ മറയുകയാണെന്ന്‌ 


ഇതു വരെ നീ പറഞ്ഞുമില്ല, 
നീയെണ്റ്റെ നിഴലു തന്നെയെന്ന്‌...

4 comments:

  1. നന്നായിട്ടുണ്ട് !

    ReplyDelete
  2. നന്ദി, വായനയ്ക്കും വാക്കിനും.....!!!

    ReplyDelete
  3. നീ എന്‍റെ നിഴലാണ് ...

    പകല്‍ക്കിനാക്കളില്‍ ഒപ്പം തോള്‍ ഉരുമ്മി,
    ഇരുള്‍ക്കയങ്ങളില്‍ ദൂരെ മാറി
    നിലാവില്‍, 'കൂടെയുണ്ടെ'ന്ന വ്യര്‍ഥ സ്പന്ദം !

    അതെ നീയെന്നും...നീയെന്റെ വെറും നിഴല്‍ മാത്രമാണ് !!!

    ReplyDelete
  4. ഞാന്‍ നിന്റെ നിഴലാണെന്നറിഞ്ഞിട്ടാകും , എപ്പോഴും നീയീ ഇരുട്ടിലിങ്ങനെ.....!!!
    കൂടെ വരരുതെന്നൊരു വാക്കു പറഞ്ഞാല്‍ ഇരുട്ടിനോടുള്ള ഇഷ്ടമില്ലാത്ത നിന്റെ പ്രണയം ഞാന്‍ അവസാനിപ്പിച്ചേനെ.....

    ReplyDelete