Sunday, November 20, 2011

മനുഷ്യരെ കണ്ടുമുട്ടുമ്പോള്‍ 


മുഖപുസ്തകത്തിന്റെ ഏതോ താളുകളില്‍ ഞാന്‍ പരിചയപ്പെട്ട സുഹൃത്ത്. നാളുകള്‍ക്കു മുമ്പ് സൌദിയില്‍ നിന്നും നാട്ടില്‍ വന്നപ്പോള്‍ ഒരു കൊച്ചു പൊതിയുമായി വീട്ടിലും വന്നു. ആദ്യമായി നേരില്‍ കണ്ടപ്പോള്‍ , കൂടെയിരുന്ന്‌ ആഹാരം കഴിച്ചപ്പോള്‍ എന്റെ കാഴ്ചപ്പാടുകള്‍ മാറിപ്പോവുകയായിരുന്നു.
ഉരുളയ്ക്കുപ്പേരി പോലെ കൊള്ളിച്ച്, എന്നാല്‍ ആരെയും വേദനിപ്പിക്കാത്ത കമന്റുകളില്‍ കൂടി ഞാന്‍ പരിചയപ്പെട്ട, ഇഷ്ടപ്പെട്ട ആ സുഹൃത്ത് വീട്ടില്‍ വന്ന ദിവസം മുഖപുസ്തകത്തില്‍ ഞാനൊരു സ്റ്റാറ്റസിട്ടു.
"പ്രവാസത്തിന്റെ മുഴുവന്‍ വേദനയും ഇന്നു ഞാനൊരു മുഖത്ത് വായിച്ചെടുത്തു" എന്ന്‌...!!!


തിരികെ പോയതിനു ശേഷം ഒരിക്കല്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു. "ഡാ, എന്റെ മകന്റെ ജന്‍ മദിനമാണ്‌. വലിയ ആഘോഷമൊന്നുമില്ല. നമ്മുടെ എറണാകുളത്തെ മുരുകനില്ലേ? മുരുകന്‍ കുറേ അനാഥരായ കുഞ്ഞുങ്ങളെ നോക്കുന്നുണ്ട്.  ആ കുഞ്ഞുങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കണമെന്ന്‌ ഒരാഗ്രഹം . ഞാന്‍ നിന്റെ അക്കൌണ്ടില്‍ ഒരു ചെറിയ തുക ഇടാം നിന്റെ സമയം പോലെ നീ അത് മുരുകന്‌ ഒന്നെത്തിക്കണം . "
ഞാന്‍ സമ്മതിച്ചു. പറഞ്ഞ സമയത്തു തന്നെ അക്കൌണ്ടില്‍ ഒരു തുകയും വന്നു. ഒരു ശരാശരി പ്രവാസിയ്ക്ക് ഒരിക്കലും ചെറുതെന്നു തോന്നില്ലാത്ത ഒരു തുക. പതിവു പോലെ ഞാന്‍ എസ്ക്യൂസസ് പറഞ്ഞു കൊണ്ടേയിരുന്നു. പോകാന്‍ പറ്റിയില്ല, സമയം കിട്ടിയില്ല, നാളെ പോകും എന്നിങ്ങനെ....
എനിക്കും തിരക്കുകളായിരുന്നു. . ബിസിനസ്സിന്റെ തിരക്കുകള്‍ ഒരു ഭാഗത്ത്, നാട്ടിലെ പ്രശ്നങ്ങള്‍ , ബാപ്പയുടെ അറ്റാക്ക് ഇതൊക്കെ മറുവശത്ത്.....ഇതിനിടയില്‍ രണ്ടു തവണ എറണാകുളത്തു പോയിട്ടും മുരുകനെ കോണ്ടാക്ട് ചെയ്യാന്‍ കഴിഞ്ഞില്ല
കഴിഞ്ഞ ദിവസം വൈറ്റില പാലത്തിനിപ്പുറം ഞങ്ങള്‍ വണ്ടിയില്‍ മുരുകനെ കാത്തു നിന്നു. ഒരു പോലീസുകാരന്‍ വന്നിട്ട് കാര്യം അന്വേഷിച്ചു. എന്തിനാണ്‌ ഹൈവേ സൈഡില്‍ കുറേ നേരമായി കിടക്കുന്നതെന്ന്‌. തെരുവോരയിലെ മുരുകനെ കാണാനാണെന്നും കുറച്ച് കാശ് കൊടുക്കാനാണെന്നും പറഞ്ഞപ്പോ അദ്ദേഹം തിരിച്ചു പോയി. എറണാകുളം എന്ന മഹാ നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവറെ പേരു പറഞ്ഞപ്പോള്‍ തന്നെ ഒരു പോലീസുകാരന്‍ മനസ്സിലാക്കുന്നതിന്റെ കാരണം ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല...!!!
ഒരു പ്രവാസിയുടെ വിയര്‍പ്പിന്റെ പങ്ക്, അനാഥരായ കുറേ കുഞ്ഞുങ്ങളുടെ ഭക്ഷണത്തിനു വേണ്ടി മുരുകന്റെ കയ്യില്‍ കൊടുക്കുമ്പ്പോള്‍ ഞാനാലോചിക്കുകയായിരുന്നു, വെള്ളിയാഴ്ച ജുമുഅയ്ക്കു ശേഷം പള്ളിയില്‍ നിന്നും പുറത്തേക്കിറങ്ങുപോള്‍ മുമ്പില്‍ നിന്നു കൈ നീട്ടുന്നവരെ കാണാതെ മൊബൈലിന്റെ ഡിസ്പ്ലേയില്‍ സൈലന്റ് മോഡ് മാറിയോ എന്നു ചെക്കു ചെയ്യുന്ന എന്ന്റ്റെ മനസ്സാക്ഷിയെ...!!!

മനുഷ്യരായിട്ടും നമുക്കിടയിലെ വ്യത്യാസങ്ങള്‍ മതത്തിന്റെയോ പ്രായത്തിന്റെയോ അല്ല; മനുഷ്യത്വത്തിന്റേതാണ്‌ എന്നു പറയാതെ പറഞ്ഞു തന്ന  പ്രിയപ്പെട്ട ജയേട്ടാ,
ഹൃദയപൂര്‍വ്വം നന്ദി....

8 comments:

  1. പച്ചത്തുരുത്തുകല്‍ ശേഷിക്കുന്നുണ്ട്

    ReplyDelete
  2. മുജീബ് നിന്നിലെ നന്മ
    ഈ കുറിപ്പിലൂടെ
    ഹൃദയത്തില്‍ തൊടുന്നു...

    ReplyDelete
  3. ഇഗ്ഗോയ്,രതീഷ് ഭായ്

    വായനയ്ക്ക് നന്ദി......
    കാരണമായ പ്രിയപ്പെട്ട ജയേട്ടനും ...

    ReplyDelete
  4. വാക്കുകള്‍ പ്രവര്‍ത്തിയില്‍ ആക്കിയ ഒരു നല്ല മനുഷ്യന്‍ എന്റെയും ചേട്ടന്‍ ......

    ReplyDelete
  5. താങ്കളുടെ കുറേ പോസ്റ്റുകള്‍ വായിച്ചു. എല്ലാം ഇഷ്‌ടപ്പെട്ടു. സമയക്കുറവ് കാരണം കമന്റ് ഒന്നില്‍ ഒതുക്കുന്നു. ഞാനും ഒരു പ്രവാസിയാണ്‌.
    ഒരു കാര്യം കൂടി, ആ മുരുകന്റെ ഫോണ്‍ നമ്പര്‍ തരാമോ ?
    കഴിയുമെങ്കില്‍ എന്റെ ഇമെയിലിലേയ്ക്കയയ്ക്കുക.
    v4vinoj@gmail.com

    ReplyDelete
  6. പ്രവാസത്തിന്റെ സമയക്കുറവിനിടയിലും വായിച്ചതിനും 
    ഈ ചോദ്യത്തിനും നന്ദി....
    നന്മകള്‍ നേരുന്നു.....

    ReplyDelete