Tuesday, February 14, 2012

പ്രണയമേ...



പൂട്ടിക്കെട്ടിയ കള്ളു ഷാപ്പുകള്‍ 
ഹോട്ടലുകളായാണ്‌ പുനര്‍ജ്ജനിച്ചത്
വെള്ളയടിച്ച പലകയില്‍ 
ഒരു ചത്ത കവിത ചിതറിക്കിടക്കുന്നു

പഴയ ഷാപ്പിലെ അതേ കറിക്കൂട്ടുകളാണെങ്കിലും 
എല്ലാം മറന്നൊന്നുറക്കെച്ചിരിയ്ക്കാന്‍ 
താളം പിടിച്ചൊന്നുറക്കെപ്പാടാന്‍ 
സൌഹൃദത്തിന്റെ മേലങ്കിയണിഞ്ഞ പ്രണയമേ,
ഇനിയേതു ലഹരിയാണ്‌
നീ ബാക്കി വച്ചിരിക്കുന്നത്...???
മുളകു ചേര്‍ത്തു വറ്റിച്ചൊരീ സൌഹൃദത്തിനെ-
രിവുമാത്രമാണ്‌ ബാക്കി....
---------------------
(ഇഷ്ടമാണെങ്കിലും , നമുക്കീ സൌഹൃദം മതിയെന്ന്‌ പറഞ്ഞ കൂട്ടുകാരിയ്ക്ക്)

No comments:

Post a Comment