Thursday, February 16, 2012

ഒന്നിനുമല്ല


എന്തിനാണു നീ
നിശ്ശബ്ദയായതെന്നു ഞാന്‍ ചോദിക്കുന്നില്ല
എന്തിനാണു
മറഞ്ഞു നിന്നതെന്നും ചോദിക്കുന്നില്ല

മിണ്ടിയതും അടുത്തതും
എന്തിനായിരുന്നെന്നെങ്കിലും
ഒന്നു പറഞ്ഞു തരണം

ഒന്നിനുമല്ല;
എവിടെയാണ്‌ പിഴച്ചതെന്ന്‌
എനിക്കെന്നെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്....

4 comments:

  1. വരികളില്‍ വിരഹത്തിന്‍ നിറവും മണവും,വേദനയും ...
    നല്ല കവിത ഉച്ചയ്ക്ക്‌ എന്‍റെ ഏകാന്തത മാഞ്ഞുപോയ് ഈ വരികളില്‍ ..നന്ദി സുഹൃത്തേ ഈ കവിതകള്‍ എഴുതിയതിനു .

    ReplyDelete
  2. ചങ്ങാതീ,
    വായിച്ചതിനും  അഭിപ്രായം പറഞ്ഞതിനും സ്നേഹം അറിയിക്കുന്നു....

    ReplyDelete
  3. തേയ്മാനം സംഭവിച്ചു കഴിഞ്ഞ മനസ്സിന്,
    വികാരങ്ങളെ വേര്‍തിരിക്കാന്‍
    വിഷമമായിരിക്കും.....
    വേദനയും അനുഭൂതിയും
    തമ്മിലുള്ള
    അന്തരം പോലും മറന്നിരിക്കുന്നു....
    ഇത്
    തോല്‍വിയുടെ മനശാസ്ത്രമാവം,
    അല്ലെങ്കില്‍,
    ഒരു പരാജിതയുടെ വിലാപങ്ങളും....

    ReplyDelete
  4. ശരിയാണ്‌, വേദനയും അനുഭൂതിയും തമ്മിലുള്ള അന്തരം മറന്നിരിക്കുന്നു.
    പക്ഷേ,ബാക്കിയാകുന്നത് തോല്‍വിയുടെ മനശാസ്ത്രമാവില്ല.
    തോറ്റുകാണാന്‍ ആഗ്രഹിക്കുന്നവരുടെ മുമ്പില്‍ തോറ്റു കൊടുക്കുന്നത് ഏതു നയത്തിന്റെ ഭാഗമാണെങ്കിലും ശരിയല്ല....
    ദുഖങ്ങള്ക്ക് വിപണിയില്ലാത്തൊരു ലോകത്ത് എന്തിന്‌ സങ്കടങ്ങളെ പരസ്യം ചെയ്യണം ?

    "അപ്പോ ഈ എഴുത്തോ...???"

    അതെനിക്കു ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. ഞാനൊരു ഭ്രാന്തനാണെന്ന്‌....

    ReplyDelete