Thursday, February 16, 2012

ഞാനിവിടെയുണ്ട്...


പഠിത്തം കഴിഞ്ഞ് തിരികെ വരുമ്പോള്‍
ആരെയാണ്‌
ഭിത്തിയിലൊട്ടിച്ച അഭിനന്ദന പോസ്റ്ററില്‍
നീ നോക്കുന്നത്?

ഞാനിവിടെ,
ഈ പീടികത്തിണ്ണയിലുണ്ട്

ഉത്തരപ്പേപ്പറില്‍ മുഴുവന്‍
നിന്റെ പേരെഴുതി,
അവിടെയും ഞാന്‍
തോറ്റുപോയി,
കൂട്ടുകാരീ....

(തിരുവനന്തപുരം പി.എസ്.സി ഓഫീസിനു മുമ്പിലെ തിരക്കില്‍ 
എന്നെ വകവയ്ക്കാതെ വല്ലാത്തൊരു വേഗതയില്‍ , അതിനേക്കാള്‍ ശാന്തഭാവത്തില്‍ കടന്നു പോയ 
മനസ്സിന്റെ നിയന്ത്രണങ്ങള്‍ എവിടെയൊക്കെയോ കൈവിട്ടു പോയ യുവാവിന്‌ സമര്‍പ്പിക്കുന്നു; ഒരല്‍പം അസൂയയോടെ.........)

2 comments:

  1. ഓര്‍മകള്‍ക്ക് മീതെ ഇനിയും
    വികാരങ്ങള്‍ കണ്ണീരണിയും ...
    തിരിച്ചു വരാതെ പോയ
    കാലത്തിന്റെ വിസ്തൃതിയില്‍
    ഒരിക്കലെങ്കിലും ഞാനും
    നിരാശപ്പെട്ടിരിക്കും.

    ReplyDelete
  2. ഓര്‍മ്മകള്‍ അങ്ങനെ തന്നെ നില്‍ക്കട്ടെ; വിട്ടു പോകാതെ, വിരഹമായെങ്കിലും ....
    ഒറ്റപ്പെടുമ്പോള്‍ കൂട്ടുണ്ടാവുക അതു മാത്രമല്ലേ.....??
    ഓര്‍മ്മകളോടൊപ്പം കൂട്ടു നില്‍ക്കുക ഈ നിരാശകളൊക്കെയല്ലേ....!!
    അപ്പോഴല്ലേ അതിനൊരു ഓര്‍മ്മയുടെ മറവിയില്ലാത്ത സുഖമുണ്ടാകൂ....???

    ReplyDelete