Sunday, February 19, 2012

നീ വരണം ഇവിടെ...





കഴിഞ്ഞ വര്‍ഷം ഇടപ്പള്ളിയിലെ ഒരു വലിയ വീടിന്റെ മുമ്പിലുള്ള ഓഫീസ് റൂമിലേക്ക് താമസമാക്കിയ നാളുകളിലാണ്‌ നിഷില്‍ ഭായ്_യെ പരിചയപ്പെടുന്നത്. കാഴ്ചയില്‍ എന്റെ പ്രായം തോന്നുകയും , ഭാര്യയും ഒരു കുട്ടിയുമുണ്ടെന്ന്‌ മനസ്സിലാവുകയും ചെയ്തപ്പോള്‍ ഔപചാരികതകള്‍ക്കപ്പുറത്ത് തോന്നിയ ഒരു വിളിയായിരുന്നു 'ഭായ്' എന്നത്.
ആറുമാസത്തെ എറണാകുളം ജീവിതത്തില്‍ ഒരുമിച്ചു സിനിമകാണാന്‍ പോയും , ബൈക്കില്‍ കറങ്ങി നടന്നും വൈകുന്നേരങ്ങളിലെ കപ്പ ബിരിയാണി പങ്കു വച്ചും Yahoo Messenger-ലും Skype-ലും fake ID-കളില്‍ കൂടി ഒരുപാടു പേരെ കൊതിപ്പിച്ചും ആ സൌഹൃദം ഒരുപാടടുത്തു. എറണാകുളത്തു നിന്നും കൂടൊഴിഞ്ഞതിനു ശേഷം അവിടേക്കു തന്നെ തിരികെപ്പോകണം എന്നു ചിന്തിക്കുമ്പോഴൊക്കെ, നിഷില്‍ ഭായ് ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു "നീ വരണം ഇവിടെ" എന്ന്‌.

ചിലരൊക്കെ നമുക്കു പ്രിയപ്പെട്ടതാകുന്നത് എന്നുമുള്ള ഫോണ്‍ വിളികളിലോ, ഇടയ്ക്കിടെയുള്ള കണ്ടുമുട്ടലുകളിലോ അല്ല.

മറ്റന്നാള്‍ ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട് ആലുവയിലെ Komusons Productions-ലെ ആസിഫ്ക്ക co-ordinate ചെയ്യുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന Painting Exhibition-ല്‍ ഞാനും പങ്കെടുക്കുന്നു. paintings അവിടെ എത്തിക്കുന്നതിനു വേണ്ടിയാണ്‌ ഇന്ന്‌ ആലുവയില്‍ പോയത്. നീണ്ട ഒരു കാലയളവിനു ശേഷം (ഒരു വര്‍ഷം ചില ബന്ധങ്ങളില്‍ വല്ലാതെ നീണ്ട ഒരു കാലയളവു തന്നെയാണ്‌) ഇന്ന്‌ നിഷില്‍ ഭായ്_യെ വീണ്ടും കണ്ടു, സംസാരിച്ചു. ഗ്രാന്റ് ഹോട്ടലില്‍ നിന്നും നെയ്ച്ചോര്‍ കഴിക്കാമെന്ന പ്രലോഭനം കൂട്ടിനു വിളിക്കുമ്പോള്‍ ഷെഫീക്കിനും ഷെമീറിനും ഞാന്‍ നല്‍കിയിരുന്നു. അധികം വിശക്കുന്നതിനു മുമ്പേ ഗ്രാന്റ് ഹോട്ടലില്‍ പോയെങ്കിലും അടച്ചിട്ടിരിക്കുന്ന വാതിലും , ആളൊഴിഞ്ഞ മുറ്റവും ഇന്ന്‌ ഞായറാഴ്ചയാണെന്ന്‌ ഓര്‍മ്മപ്പെടുത്തി; വിശപ്പ് വല്ലാതെയങ്ങു കൂട്ടി. തൊട്ടടുത്തു നിന്നും ഓരോ ജ്യൂസും കുടിച്ച് മടങ്ങുമ്പോള്‍ തോളത്തു തട്ടി ഭായ് പറഞ്ഞു; നീയിങ്ങോട്ടല്ലേടാ വരുന്നത്, നമുക്കിവിടെയങ്ങ് 'പൊളിക്കാം ' എന്ന്‌.
-------------------------------
മുമ്പൊരിക്കാല്‍ കയ്യിലുണ്ടായിരുന്ന കാശത്രേം തീര്‍ത്തിട്ട് പിറ്റേന്നത്തെ രണ്ടാം ശനിയും ഞായറാഴ്ചയും ബാങ്കുകാരോട് ചേര്‍ന്ന് ദാരിദ്ര്യം അനുഭവിപ്പിച്ചപ്പോള്‍ പച്ച വെള്ളം കുടിച്ച് രണ്ടു ദിവസം എന്റെ റൂമില്‍ ഹോം തിയേറ്ററില്‍ പാട്ടും കേട്ട് തമാശയും പങ്കു വച്ച് കഴിച്ചു കൂട്ടിയിട്ടുണ്ട് ഞങ്ങള്‍ .

കൂടെയിരുന്ന്‌ കുടിച്ചവനോട് വല്ലാത്തൊരു ആത്മ ബന്ധം ഉണ്ടാകാറുണ്ട്.
ഇന്നു വെറുതെ തോന്നുന്നു, ഒരു ദിവസമെങ്കിലും കൂടെ പട്ടിണി കിടന്നവനോട് തോന്നുന്നത്രേം ആത്മ ബന്ധമൊന്നും കുടിച്ചവനോട് തോന്നില്ലാന്ന്‌.

No comments:

Post a Comment