പഠിത്തം കഴിഞ്ഞ് തിരികെ വരുമ്പോള്‍
ആരെയാണ്
ഭിത്തിയിലൊട്ടിച്ച അഭിനന്ദന പോസ്റ്ററില്‍
നീ നോക്കുന്നത്?
ഞാനിവിടെ,
ഈ പീടികത്തിണ്ണയിലുണ്ട്
ഉത്തരപ്പേപ്പറില്‍ മുഴുവന്‍
നിന്റെ പേരെഴുതി,
അവിടെയും ഞാന്‍
തോറ്റുപോയി,
കൂട്ടുകാരീ....
(തിരുവനന്തപുരം പി.എസ്.സി ഓഫീസിനു മുമ്പിലെ തിരക്കില്‍
എന്നെ വകവയ്ക്കാതെ വല്ലാത്തൊരു വേഗതയില്‍ , അതിനേക്കാള്‍ ശാന്തഭാവത്തില്‍ കടന്നു പോയ
മനസ്സിന്റെ നിയന്ത്രണങ്ങള്‍ എവിടെയൊക്കെയോ കൈവിട്ടു പോയ യുവാവിന് സമര്‍പ്പിക്കുന്നു; ഒരല്പം അസൂയയോടെ.........)
ഓര്‍മകള്‍ക്ക് മീതെ ഇനിയും
ReplyDeleteവികാരങ്ങള്‍ കണ്ണീരണിയും ...
തിരിച്ചു വരാതെ പോയ
കാലത്തിന്റെ വിസ്തൃതിയില്‍
ഒരിക്കലെങ്കിലും ഞാനും
നിരാശപ്പെട്ടിരിക്കും.
ഓര്‍മ്മകള്‍ അങ്ങനെ തന്നെ നില്ക്കട്ടെ; വിട്ടു പോകാതെ, വിരഹമായെങ്കിലും ....
ReplyDeleteഒറ്റപ്പെടുമ്പോള്‍ കൂട്ടുണ്ടാവുക അതു മാത്രമല്ലേ.....??
ഓര്‍മ്മകളോടൊപ്പം കൂട്ടു നില്ക്കുക ഈ നിരാശകളൊക്കെയല്ലേ....!!
അപ്പോഴല്ലേ അതിനൊരു ഓര്‍മ്മയുടെ മറവിയില്ലാത്ത സുഖമുണ്ടാകൂ....???