Wednesday, February 29, 2012

എന്നെ തൊടാതെ



ഞാന്‍ മരവും ,
നീ കാറ്റുമാകുമ്പോള്‍ 
നിന്റെ വരവിനെ 
എങ്ങനെയാണ്‌ 
ഞാന്‍ കണ്ടില്ലെന്നു വയ്ക്കുക...???

ഇനി
എന്നെ തൊടാതെ 
കടന്നു പോവുക നീ

മിഴി ചിമ്മാതെ,
ശ്വാസമെടുക്കാതെ
കരുതിനിന്നോളാം
ഞാന്‍ ....



(കൊന്നുകളഞ്ഞ പ്രണയത്തിനും , പാതിയില്‍ വെന്ത സൌഹൃദത്തിനും ....)

7 comments:

  1. നീയൊരു പൂമരം
    ഞാനൊരു കുളിര്‍ക്കാറ്റും
    നിന്നെ യുമ്മ വെക്കാതെ
    ഞാനെങ്ങിനെ വഴി കടക്കും
    എന്റെ കുളിരില്ലാതെ
    നീയെങ്ങിനെ ഇലയനക്കും

    നിന്റെ ചലനം ഞാനായിരിക്കെ
    എന്റെ മുത്തം നിനക്കായിരിക്കെ
    നിന്റെ ചുണ്ടില്‍ ഞാനോളിക്കുമ്പോള്‍
    എന്റെ മാറില്‍ നീയുറങ്ങാത്തതെന്തെ.....??!!

    (ഒളിപ്പിച്ച പ്രണയത്തിനും കരിയാത്ത സൌഹൃദത്തിനും )

    ReplyDelete
    Replies
    1. കേട്ടറിഞ്ഞ മരുഭൂവിലെ ചൂടുകാറ്റാണ്‌ നീ
      കണ്ണും മുഖവും എനിക്കു മറച്ചേ മതിയാകൂ...
      ഒരു തളിരിലപോലുമില്ലാതെ ഞാനിവിടെ-
      യിങ്ങനെ നില്‍ക്കുന്നത്
      നിന്റെ വരവിനെ ഭയന്നിട്ടാണെന്ന്‌
      എനിക്കു തോന്നിപ്പിച്ചത് നീയല്ലേ?

      Delete
    2. പറയുവാന്‍ മറന്നത്
      ഓര്‍ത്തെടുക്കുവാന്‍ മാത്രം
      ഒന്നിച്ചു നടന്ന വഴികളില്‍
      ഞാന്‍ തിരിച്ചു തനിയെ നടക്കുമ്പോള്‍
      നിന്റെ പാദമുദ്രകള്‍ അവശേഷിപ്പിക്കാതെ
      ഓര്‍മകളുടെ പാളം മുറിച്ചു
      നീ നടന്നു പോയത് എവിടെക്കാണ്‌ ...??
      ഓര്‍ക്കുക, നീ തന്ന സ്വപ്നങ്ങളുടെ
      മഴച്ചാറ്റല്‍ നനഞ്ഞു ഇവിടെ ഞാന്‍
      തനിച്ചാണ് , ഞാന്‍ മാത്രം

      Delete
    3. ദൈവമേ നിന്റെ ഭാഷയേതാണ് ??
      ഒരിക്കല്‍ മാത്രം എന്റെ മുന്‍പില്‍ വരാമോ...
      ഒരിക്കല്‍ മാത്രം എന്റെ പ്രാര്‍ത്ഥന കേള്‍ക്കാമോ ...
      എല്ലാരും എന്നെ കുറ്റപ്പെടുത്തുന്നത് നീ കാണുന്നില്ലേ... നിനക്കറിയില്ലേ എന്നെ... ??

      ദൈവമേ നിന്നോട് എനിക്ക് ഒരേ ഒരു ചോദ്യം മാത്രം...
      "എന്തിനു നീ എനിക്ക് ഇങ്ങനെ ഒരു ജന്മം നല്‍കി"...???

      Delete
    4. നിന്റെ അപഹസിക്കലിനുള്ള മറുപടി നിനക്ക് സ്വപ്നമായെന്നോ...!!!
      സ്വപ്നങ്ങളെയൊക്കെ ഇത്ര വിലകുറച്ചു കാണുന്ന നിനക്കെങ്ങനെയാണ്‌ ഈ വരികളെഴുതാന്‍ കഴിയുന്നത് എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു സുഹൃത്തേ....

      നിനക്കൊരു വാക്കും ഞാന്‍ തന്നിട്ടില്ല എന്നതു കൊണ്ട്,
      തനിച്ച് ഞാന്‍ പോകുന്നു.
      ഞാന്‍ മാത്രം ....

      i 've promises to keep
      & miles to go before i sleep....

      Delete
    5. ഇല്ല
      ഓര്‍ക്കാതിരിക്കില്ല ,
      വെറുക്കാനു മാവില്ല
      പുറം കാലു കൊണ്ടെന്നെ
      പുറത്താക്കി പറഞ്ഞു വിട്ടിട്ടും
      ഞാനോന്നെ ചോദിച്ചുള്ളൂ...

      നൊന്തോ.. .....?
      നിന്റെ കാലു നൊന്തോ യെന്നോമലേ...??
      നിന്റെ കാലൊന്നു തടവി ത്തലോടുവാന്‍
      ഇനി യാരുണ്ട് നിന്റെ കൂടെ...?

      ഇനി ഒരപേക്ഷ ബാക്കിയുണ്ട്
      ഡോക്ടറെ കാണണം ....
      തൈലം പുരട്ടണം ,
      നോവ്‌ മാറും വരേക്കെന്നെ
      ശപിക്കാതിരിക്കണം

      Delete
    6. ഒരക്ഷരത്തിനെങ്കിലും നീ കാരണമായിട്ടുണ്ടെന്നോര്‍ക്കുമ്പോള്‍ 
      ഒരു കാത്തിരിപ്പിലെങ്കിലും നിന്നെയും പ്രതീക്ഷിച്ചുവെന്നറിയുമ്പോള്‍ 

      ഇല്ല
      ഓര്‍ക്കാതിരിക്കില്ല.....................

      Delete