കുറ്റപ്പെടുത്തുമ്പോഴൊക്കെ
ബാപ്പയ്ക്കുവേണ്ടി വക്കാലത്ത്
ഉമ്മയുടെ വകയാണ്
പലിശക്കാര്‍ പടികയറിയത്
ചോദ്യം ചെയ്തപ്പോള്‍
നീ തല തിരിഞ്ഞു പോയത്
ആരുടെ കുറ്റമെന്ന ചോദ്യമെനിക്കും
ആ കാശെന്തു ചെയ്തെന്ന ചോദ്യത്തീന്ന്
ബാപ്പ തലയൂരിയത്
നിനക്കൊക്കെ വേണ്ടിയാണെന്ന
ഉമ്മാടെ ജാമ്യത്തിലും ..!!!
ഒറ്റയ്ക്കുള്ളപ്പോഴുമ്മാ,
നിങ്ങളെന്തിനാണ്
ലേലത്തില്‍പ്പോയ
താലിയോര്ത്ത്
ബാപ്പയെ പഴിക്കുന്നത്?
അത് ബാപ്പ തന്നതായിരുന്നില്ലേ?
ഒറ്റയ്ക്കുള്ളപ്പോഴുമ്മാ,
ReplyDeleteനിങ്ങളെന്തിനാണ്
ലേലത്തില്‍പ്പോയ
താലിയോര്ത്ത്
ബാപ്പയെ പഴിക്കുന്നത്?
അത് ബാപ്പ തന്നതായിരുന്നില്ലേ?
നിന്റെ കണ്ണുനീരിലെ ഉപ്പും പുഞ്ചിരിയിലെ വെളിച്ചവും
ReplyDeleteഹൃദയത്തിന്റെ തുടിപ്പും ഞാനെന്നു പറഞ്ഞ നീ ...
എനിക്കായി ചിലവിട്ട ഉപ്പിന്റെയും,വെളിച്ചത്തിന്റെയും,ഹൃദയമിടിപ്പിന്റെയും കണക്കു കൂട്ടുന്നു
അളക്കാതെ കളഞ്ഞതിന്റെ കണക്ക് മനസ്സില്‍ ബാക്കിയുള്ളതുകൊണ്ടാണെന്ന് നീ അറിഞ്ഞില്ലെന്നു നടിക്കുന്നതെന്തിന്....!!!
ReplyDelete