Sunday, February 26, 2012

എന്തിനാണുമ്മാ...???


കുറ്റപ്പെടുത്തുമ്പോഴൊക്കെ
ബാപ്പയ്ക്കുവേണ്ടി വക്കാലത്ത്
ഉമ്മയുടെ വകയാണ്‌

പലിശക്കാര്‍ പടികയറിയത്
ചോദ്യം ചെയ്തപ്പോള്‍
നീ തല തിരിഞ്ഞു പോയത്
ആരുടെ കുറ്റമെന്ന ചോദ്യമെനിക്കും

ആ കാശെന്തു ചെയ്തെന്ന ചോദ്യത്തീന്ന്‌
ബാപ്പ തലയൂരിയത്
നിനക്കൊക്കെ വേണ്ടിയാണെന്ന
ഉമ്മാടെ ജാമ്യത്തിലും ..!!!

ഒറ്റയ്ക്കുള്ളപ്പോഴുമ്മാ,
നിങ്ങളെന്തിനാണ്‌
ലേലത്തില്‍പ്പോയ
താലിയോര്‍ത്ത്
ബാപ്പയെ പഴിക്കുന്നത്?

അത് ബാപ്പ തന്നതായിരുന്നില്ലേ?

3 comments:

  1. ഒറ്റയ്ക്കുള്ളപ്പോഴുമ്മാ,
    നിങ്ങളെന്തിനാണ്‌
    ലേലത്തില്‍പ്പോയ
    താലിയോര്‍ത്ത്
    ബാപ്പയെ പഴിക്കുന്നത്?

    അത് ബാപ്പ തന്നതായിരുന്നില്ലേ?

    ReplyDelete
  2. നിന്‍റെ കണ്ണുനീരിലെ ഉപ്പും പുഞ്ചിരിയിലെ വെളിച്ചവും
    ഹൃദയത്തിന്റെ തുടിപ്പും ഞാനെന്നു പറഞ്ഞ നീ ...
    എനിക്കായി ചിലവിട്ട ഉപ്പിന്റെയും,വെളിച്ചത്തിന്റെയും,ഹൃദയമിടിപ്പിന്റെയും കണക്കു കൂട്ടുന്നു

    ReplyDelete
  3. അളക്കാതെ കളഞ്ഞതിന്റെ കണക്ക് മനസ്സില്‍ ബാക്കിയുള്ളതുകൊണ്ടാണെന്ന്‌ നീ അറിഞ്ഞില്ലെന്നു നടിക്കുന്നതെന്തിന്....!!!

    ReplyDelete