Sunday, February 26, 2012

നിനക്കൊരു ചുക്കും അറിയില്ല.




കീറിയ ഷര്‍ട്ട് മറയ്ക്കാനായിരുന്നു,
കാക്കി കൊണ്ട് പുതച്ചത്
ജാഡയാണെന്നു കരുതിയത്
എന്റെ തെറ്റല്ലല്ലോ..

പെണ്ണേ,
പി.എസ്.സി പരീക്ഷയ്ക്ക്
സ്കൂളിനു മുമ്പില്‍ കൊണ്ടു വിടുമ്പോള്‍
പത്തു രൂപ തന്നിട്ട്
നീ ചിരിച്ച ചിരിയും ,
അതിലെ പരിഹാസവും
എന്റെ ചങ്കിലാണ്‌ കൊണ്ടത്

വിധിവരച്ച വരയാണ്‌
എനിക്കീ കാക്കിയെങ്കിലും
നാലു കാശ് ശമ്പളം ഞാന്‍ വാങ്ങുന്നുണ്ട്

ജോലി തെണ്ടി നടക്കാനല്ലാതെ
ജീവിതത്തെപ്പറ്റി
നിനക്കൊരു ചുക്കും അറിയില്ല.

4 comments:

  1. ജീവിതമെന്നാല്‍ ഒത്തിരി കുണ്ടും ,കുഴികളും,കൂടിയ ഒന്നാണത്രെ .
    എത്ര സങ്കടങ്ങള്‍ ഉണ്ടായാലും അവസാനം കാണുന്ന പ്രതീക്ഷയുടെ ഇത്തിരി വെട്ടം,, അതിനു വേണ്ടിയാണ് എല്ലാവരും എല്ലാ സങ്കടങ്ങളും ഉള്ളില്‍ സൂക്ഷിക്കുന്നത് ,,, അവസാനം കാണുന്ന പ്രകാശത്തിനു വേണ്ടി ,,,,,,, പക്ഷെ ഞാനോ എന്‍റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു ,, എങ്ങും ഇരുട്ടുമാത്രം പ്രതീക്ഷയുടെ വെട്ടവുമായ് വന്ന നീ പോലും ഇരുട്ടിലേക്കെന്നെ തള്ളിവീഴ്തി തരിഞ്ഞു നടന്നു .......

    ReplyDelete
  2. തിരിഞ്ഞു നടന്നിട്ട്, കുറ്റപ്പെടുത്താന്‍ വേണ്ടി മാത്രം എന്നില്‍ ഒരാളെ കണ്ടെത്തുകയാണ്‌, നീ....
    നിനക്കിപ്പോഴും നിന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നിരിക്കെ, എങ്ങനെയാണ്‌ എന്നെ മനസ്സിലാകുക...???

    ReplyDelete
  3. ജീവിതം പലപ്പോഴും അങ്ങനെയാണ് .ചിലത് മനസ്സില്‍ നിന്ന് പറിച്ചെടുത്ത ഒരായിരം സുഖമുള്ള ഓര്‍മകളാണ്

    ReplyDelete
    Replies
    1. എഴുതാന്‍ കഴിയാതെ പോകുന്നതാണ്‌ യഥാര്‍ഥ ജീവിതം എന്നു വെറുതെയെങ്കിലും തോന്നിപ്പോകുന്നു....

      Delete