Tuesday, March 6, 2012

ഇലയോട്, മരം പറഞ്ഞത്...



നീ അറിയണമായിരുന്നു,
നിര്‍വികാരമായി
ഇങ്ങനെ നില്‍ക്കാന്‍ മാത്രമേ
എനിക്കറിയൂ എന്ന്‌...

നിന്നിലേക്കെത്താന്‍
കഴിയില്ലെന്നറിയുന്നതു കൊണ്ട്,
എന്റെ വേരുകളെ പ്രണയിച്ച്
നീ വരുന്നതും കാത്ത്
ഞാനിവിടെ നിന്നപ്പോള്‍

എവിടെ നിന്നോ
വന്നൊരു കാറ്റിനോടൊപ്പം
ഇറങ്ങിപ്പോയത് നീയല്ലേ?

നീയില്ലാതെ
ഞാനിവിടെ തനിച്ചായിരുന്നു....

2 comments:

  1. ഒന്നു നീ അറിയണം
    നീയല്ല, ഞാനാണ് തനിച്ചായത്‌
    നിന്റെ ഉടലില്‍ തളിരായും കുളിരായും
    ഓരോ ഇടവപ്പാതിക്ക് ശേഷവും
    പുതു നാമ്പുകള്‍ മുളപൊട്ടുന്നുണ്ട്

    ഞാനോ...............?
    എന്തായെന്ന് നീ ചോതിച്ചുമില്ല
    നുരുമ്പി പ്പോയെന്നു ഞാന്‍ പറഞ്ഞുമില്ല

    ഇലകളെന്നും ഇരകളാണ്
    ഇരകളെന്നും ഇലകളും
    ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയപ്പെടുന്ന
    വെറും ഇരകള്‍-അല്ല-ഇലകള്‍ ....

    ReplyDelete
  2. അടര്‍ന്നു പോകുമ്പോഴും , വേദനിക്കാതിരിക്കാന്‍ എന്നെപ്പഠിപ്പിച്ചത് നീയല്ലേ?
    ഋതുഭേദങ്ങള്‍ക്കൊപ്പം നിറം മാറ്റി,
    നീ വെറുമൊരു കള്ളമാണെന്ന്‌ എന്നെ തോന്നിപ്പിച്ചത് ഞാന്‍ പറഞ്ഞിട്ടായിരുന്നില്ലല്ലോ....!!!

    ReplyDelete