Wednesday, March 21, 2012

കൊഴിയാതെ...





ചില ജീവിതങ്ങള്‍
ഇലകള്‍ പോലെയാണ്‌.
മഞ്ഞുകാലം വരുമ്പോഴേക്കും
കൊഴിഞ്ഞു പൊയ്ക്കളയും .
ചിലത് മഞ്ഞുകാലമാണ്‌.
പച്ചയായതിനെ
കൊഴിയ്ക്കാന്‍ വേണ്ടി കടന്നു വരുന്നവ....

നമുക്കിനി മഞ്ഞായും , ഇലയായും
പരസ്പരം കൊഴിച്ചും കൊഴിപ്പിച്ചും
ഈ വഴികളില്‍ കടന്നു പോകാം ;

അങ്ങനെയെങ്കിലും
ഇനിയൊന്നു കണ്ടു മുട്ടാമല്ലോ....

No comments:

Post a Comment