Monday, April 16, 2012

നിഷേധിച്ച പ്രണയത്തിനുമപ്പുറം കാരണമില്ലാതെ ഒരു നല്ല സൌഹൃദം തകര്‍ത്തവള്‍ക്ക്....



നീ അറിയുമോ, ആശയെ, ചിത്രയെ?
വീണയെ, സജ്നയെ....
ഒന്നു കാണാന്‍ വേണ്ടി ഒരുപാട് പെട്രോള്‍ കളഞ്ഞ അശ്വതിയെ...

ചിത്രയും ആശയും ...
രണ്ടു വര്‍ഷം ഒരേ ക്ലാസ്സില്‍ പഠിച്ചവര്‍ ...
പതിനേഴാമത്തെ വയസ്സില്‍ , ക്ലാസ്മേറ്റിനോടുള്ള പ്രണയത്തിനും ,
ഇരുപതാം വയസ്സില്‍ , വീടിനു മുമ്പില്ക്കൂടി രാവിലെയും വൈകുന്നേരവും കടന്നു പോയവളോടുള്ള പ്രണയത്തിനും തീക്ഷ്ണതയില്ലെന്ന്‌ നിനക്കും തോന്നാനിടയില്ല.
പക്ഷേ, ഇങ്ങനെ വല്ലപ്പോഴും ഈ മുഖപുസ്തകത്തിലോ, ബ്ലോഗിലോ എന്തെങ്കിലുമൊക്കെ കുറിക്കാന്‍ വേണ്ടി മാത്രമാണ്‌ ഇവരെയൊക്കെ ഞാനോര്‍ക്കുന്നത്.

രണ്ടു മാസത്തിനിടയില്‍ നമ്മള്‍ നേരില്‍ സംസാരിച്ചത് നാലു തവണ മാത്രമാകുമ്പോള്‍ ...
ചുമ്മാതെ തോളില്‍ തട്ടി സൌഹൃദത്തിന്റെ സ്വാതന്ത്ര്യം കാണിച്ചത് രണ്ടു തവണ മാത്രമാകുമ്പോള്‍ ....
തീക്ഷ്ണമായ ഒരു പ്രണയനഷ്ടത്തിന്റെ പുകയുന്ന ഓര്‍മ്മകള്‍ നീ എന്നിലേല്‍പ്പിക്കുമെന്ന്‌ ഞാന്‍ കരുതിയത് വലിയൊരു മണ്ടത്തരമാകുന്നു...!!!
ഫെയ്സ്ബുക്കിലും , ബ്ലോഗിലുമൊന്നും ഞാനുണ്ടായിരുന്നില്ലെങ്കില്‍ ഒരുപാടിഷ്ടം തോന്നിയ ആശയും , ചിത്രയും , വീണയും , സജ്നയും പിന്നെ പേരു പറയാന്‍ കഴിയാത്ത മറ്റുപലരും (ഏയ്, അതല്ല) എന്റെ ഓര്‍മ്മകളില്‍ നിന്നും കടന്നു പോയേനേ.

ഇപ്പോള്‍ നീയും വെറുമൊരു സൌഹൃദത്തിന്റെ,
പ്രണയ നഷ്ടത്തിന്റെ ഓര്‍മ്മയായി മാറിക്കൊണ്ടിരിക്കുന്നു;
നാം തമ്മില്‍ ഒന്നുമില്ലാതായിക്കൊണ്ടിരിക്കുന്നു...

No comments:

Post a Comment