Monday, April 16, 2012

22 Female Kottayam; ഇതൊരു തുറന്നു പറച്ചിലാണ്‌...



ഒരു സിനിമ കാണാന്‍ അറുപത്തിനാലു കിലോമീറ്റര്‍ വണ്ടിയോടിച്ചു പോയത്, 'SALT & PEPPER' നല്‍കിയ entertainment_support ഓര്‍മ്മയിലാണ്‌. ഫാസില്‍ എന്ന സംവിധായകന്റെ മകന്‍ എന്നതിലപ്പുറം തനിക്കൊരുപാട് സാദ്ധ്യതകളുണ്ടെന്ന്‌ 'ചാപ്പാ കുരിശ്'-ല്‍ കൂടി ഫഹദ് ഫാസില്‍ ഉറപ്പിച്ചതാണ്‌. 'കയ്യെത്തും ദൂരത്ത്' എന്ന ചിത്രത്തിലെ ചോക്ക്ലേറ്റും , ചോറ്റുപാത്രവുമല്ലാത്ത കഥാപാത്രത്തില്‍ നിന്നും ഫഹദ് ഒരുപാട് വളര്‍ന്നിരിക്കുന്നു. 
പറഞ്ഞു വരുന്നത് '22 Female Kottayam'എന്ന ആഷിക്ക് അബു സിനിമയെപ്പറ്റിയാണ്‌. വളരെ simple ആയി, എന്നാല്‍ സങ്കീര്‍ണ്ണതകളെ കൃത്യമായി ചിട്ടപ്പെടുത്തിയ ഒരു കഥ അതിന്റെ ഉള്ളടക്കം ചോര്‍ന്നു പോകാതെ അവതരിപ്പിച്ചിരിക്കുന്നു, ആഷിക്ക് അബു. സിനിമ തുടങ്ങുന്നതിനു മുമ്പ് തന്റെ ഫെയ്സ് ബുക്ക് ഫ്രണ്ട്സിനോട് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു, താനിതാ മറ്റൊരു പരീക്ഷണത്തിലാണെന്ന്‌. ഏകദേശം നിറഞ്ഞിരുന്ന ബാല്‍ക്കണിയില്‍ നിന്നും അപ്പോള്‍ ഉയര്‍ന്നു കേട്ട കയ്യടി മാത്രം മതി, മുഖപുസ്തകത്തിലെ പ്രൊഫൈലില്‍ ഈ നല്ല സിനിമയെപ്പറ്റി രണ്ടു വാക്ക് കുറിച്ചിടണമെന്നുറപ്പിക്കാന്‍ . ;)

ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ഒരു മലയാളി നഴ്സ്;
എന്റെയൊരു സുഹൃത്ത് അവളെയെനിക്കു പരിചയപ്പെടുത്തിയതു പോലെ പറഞ്ഞാല്‍ 'കോട്ടയംകാരി ഒരു നസ്രാണിക്കൊച്ച്' നേരിടുന്ന സാഹചര്യങ്ങളും രണ്ടു തവണ ക്രൂരമായി റേപ്പ് ചെയ്യപ്പെടുന്ന അവളുടെ പ്രതികാരവുമാണ്‌ കഥയുടെ ഇതിവൃത്തം . കാപട്യങ്ങളുടെ വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന വര്‍ത്തമാനകാലം സ്ത്രീപക്ഷത്തുനിന്ന്‌ പ്രതികരിക്കേണ്ടതെങ്ങനെയെന്ന്‌ ഈ സിനിമ ഓര്‍മ്മിപ്പിക്കുന്നു. 'ഫെമിനിസം ' കാലത്തെയോ പ്രകൃതിനിയമങ്ങളെയോ അതിജീവിക്കില്ലെന്ന്‌ ഉറച്ചു വിശ്വസിക്കുമ്പോഴും (ഗര്‍ഭം ധരിക്കലും , പ്രസവിക്കലും പുരുഷനില്‍ നിക്ഷിപ്തമാകുമ്പോഴാണ്‌ 'ഫെമിനിസം ' വിജയിക്കുന്നത് എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ) മാനം നഷ്ടപ്പെട്ടിട്ടും ,ആത്മാഭിമാനം നഷ്ടപ്പെടാതെ ചങ്കുറപ്പോടെ നില്‍ക്കുന്ന ഒരു പെണ്ണായി റിമ തകര്‍ത്തഭിനയിച്ചിരിക്കുന്നു. sentiments scene-കളില്‍ ഭാവനയെയും നവ്യ നായരെയും പോലെ '22 Female Kottayam' ലെ 'ടെസ്സ' എന്ന നായികാ കഥാപാത്രം നിലവാരത്തകര്‍ച്ചയിലേക്ക് പോകുന്നതും കാണാതിരിക്കാന്‍ വയ്യ.

സിനിമയുടെ ക്ലൈമാക്സില്‍ തന്നെ വഞ്ചിച്ച പുരുഷന്‍ മയക്കത്തില്‍ നിന്നുമുണര്‍ന്ന്‌ 'gud mng' പറയുമ്പോള്‍ 'no, it's gud ftrnoon'എന്നു മറുപടി പറഞ്ഞിട്ട് താന്‍ നടത്തിയ പ്രതികാരത്തെക്കുറിച്ചു പറയുന്നതു കേട്ട് ഞാനുള്‍പ്പെടെയുള്ള ആണ്‍വര്‍ഗ്ഗം കയ്യടിച്ചതും ഗോവിന്ദച്ചാമിയെപ്പോലൊരു .........മോന്‍ കേരളത്തിലെ ജയിലുകളില്‍ നിന്നും തിന്നു കൊഴുത്ത് വിചാരണ എന്ന പരിഹാസ്യനാടകത്തിനു പോകുന്നതും കൂട്ടി വായിക്കപ്പെടണം .

കഴിയുന്നവര്‍ '22 Female Kottayam' കാണണം .
കാരണം , ഈ സിനിമ തിയേറ്ററുകളില്‍ നിന്നും രണ്ടു ദിവസത്തിനുള്ളില്‍ പുറത്താക്കപ്പെട്ടു കൂടാ...

No comments:

Post a Comment