Thursday, April 5, 2012

കെഡാവര്‍





സുവോളജി ലാബിലെ
കെഡാവറായിരുന്നു** ഞാന്‍ 
ഉള്ളു കീറി,
പഠിച്ചു മിടുക്കിയായി നീ വലിച്ചെറിഞ്ഞു കളഞ്ഞ
ഒരു വെറും ശവം 

അതുകൊണ്ടാകും ,
നീ ബാക്കി വച്ചു പോയ വാക്കുകള്‍ക്ക്
ഒരു പഴകിയ ഫോര്‍മാലിന്‍**** ** മണം ...

ഉണങ്ങിയ ശവത്തെയാണത്
ഓര്‍മ്മിപ്പിക്കുന്നതെന്ന്‌
നിനക്കു ഞാന്‍ പറഞ്ഞു തരണമെങ്കില്‍
എന്നെക്കീറി മുറിച്ച്,
എന്തായിരുന്നു നീ പഠിച്ചതെന്ന്‌
എനിക്കു നീയുമൊന്നു പറഞ്ഞു തന്നേക്കുക...



--------------------------------------------------------------------------

**കെഡാവര്‍ - മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിക്കാനുപയോഗിക്കുന്ന ശവം 
**ഫോര്‍മാലിന്‍ - വൈദ്യ പഠനത്തിനു വേണ്ടി ശരീര ഭാഗങ്ങള്‍ കേടാകാതെ ഇട്ടു വയ്ക്കുന്ന ലായനി

No comments:

Post a Comment