Wednesday, April 18, 2012

ജീവിതം



അനുഭവങ്ങളുടെ കണക്കെടുപ്പില്‍ ഭ്രാന്തു പിടിക്കുന്ന ചിന്തകള്‍ കൂടുതലുള്ളവനു പറ്റിയതല്ല, ഒറ്റയ്ക്കുള്ള ട്രെയിന്‍ യാത്ര എന്ന പക്ഷക്കാരനാണ്‌ ഞാന്‍ . 
രണ്ടാഴ്ച മുമ്പാണ്‌, നാട്ടില്‍ നിന്നും എറണാകുളത്തേക്ക് ഒരു സുഹൃത്തു കൂട്ടിനുള്ളതു കൊണ്ട് യാത്ര ട്രെയിനിലാക്കി. കോട്ടയം വഴി വൈകിട്ടുള്ള ഒരു special train-ലായിരുന്നു യാത്ര. പതിവുപോലെ വഴിനീളെ പിടിച്ചിട്ടുള്ള യാത്രയില്‍ കോട്ടയം റെയില്‍ വേ സ്റ്റേഷനിലും ട്രെയിന്‍ പിടിച്ചിട്ടു. ഏറ്റവും പിറകിലെവിടെയോ ഉള്ള ഒരു ബോഗിയിലായിരുന്നു ഞാനും സുഹൃത്തും . റെയില്‍ വേ സ്റ്റേഷനായതു കൊണ്ടും കോട്ടയമായതു കൊണ്ടും ചുമ്മാ കാറ്റുകൊള്ളാന്‍ പുറത്തേക്കിറങ്ങിയതായിരുന്നു ഞാന്‍ . അപ്പോഴാണ്‌ പാളത്തില്‍ കൂട്ടുകാരന്‍ ഈ ഓന്തിനെ കാണിച്ചു തന്നത്. ഈ പാളങ്ങളിലെവിടെയൊക്കെയോ നിസ്സാരമായിപ്പോകുന്നുവല്ലോ, ഇതുപോലെ ചില മനുഷ്യ ജീവനുകളും എന്നോര്‍ത്തപ്പോള്‍ ...
അടുത്തു വരുന്ന ചൂളം വിളിയില്‍ പേടിക്കാതെ പോയതോ , അതോ നിസ്സാരമായ മനുഷ്യ ചിന്തകളിലെ സങ്കീര്‍ണ്ണത ചിലരെയൊക്കെ പേടിപ്പിക്കാതെ ഒരു ചൂളം വിളിയ്ക്കു മുമ്പില്‍ മരവിച്ചു നിര്‍ത്തുന്നതോ....
ഈ ഓന്തിനും , ചിന്തകളുടെ ഭാരത്താല്‍ നിറം മാറിപ്പോയി ഇവിടെവിടെയൊക്കെയോ ഒടുങ്ങിപ്പോയ ഒരു മനുഷ്യനുമിടയില്‍ ഒരന്തരവുമില്ലാതാകുന്നു.
എത്ര നിസ്സാരമാണ്‌ ഇങ്ങനെ വല്ലാതെ നാം കൊട്ടിഘോഷിക്കുന്ന ജീവിതം ......

4 comments:

  1. ആ ഓന്ത് ആത്മഹത്യ ചെയ്തതാ..

    ReplyDelete
    Replies
    1. ആയിരിക്കണം .....
      ജീവിതം വെറുത്തു പോയിട്ടുണ്ടാകും ...... :)

      Delete
  2. ചുറ്റു പാടുകള്‍ വീക്ഷികുന്നവന്റെ ഹൃദയത്തിനു ആര്‍ദ്രത ഉണ്ടാകും .ആശംസകള്‍

    ReplyDelete
    Replies
    1. മണ്ണിലെ പച്ചപ്പും മനസ്സിലെ ആര്‍ദ്രതയും നഷ്ടപ്പെട്ടു പോകാത്തൊരു കാലം ഒരു സ്വപ്നമായി ഇങ്ങനെ.....

      Delete