Tuesday, April 24, 2012

ഉത്തരം കിട്ടാത്തത്



എന്നെയാണ്‌ തിരയുന്നതെങ്കില്‍
നിന്റെ കണക്കു പുസ്തകം
അവസാന പേജില്‍ നിന്നു വേണം
നോക്കിത്തുടങ്ങാന്‍

വെട്ടിത്തിരുത്തിയിട്ടും,
ഉത്തരം കിട്ടാത്തതൊക്കെ
അവിടെയാണുണ്ടാവുക...

No comments:

Post a Comment