Monday, May 14, 2012

യാദൃശ്ചികതകള്‍

Friendship is like a Violin.
The music may stop now & then,
but the strings will last forever.....
---------------------------------------------
തിരുവനന്തപുരത്ത്, ഒരു ഷോപ്പിന്റെ ഇന്റീരിയര്‍ വര്‍ക്കുമായി ബന്ധപ്പെട്ട് ഇന്നു പോകേണ്ടി വന്നു. സൈറ്റില്‍ ചെന്നിട്ട് ഒന്നു രണ്ടു വഴിക്കു പോകണം എന്നുള്ളതു കൊണ്ടും , നേരമിരുട്ടിയാലും തിരികെ വരാം എന്നു തോന്നിയതുകൊണ്ടും യാത്ര ബൈക്കിലാക്കി. 
തിരുവന്തപുരം ആയുര്‍വേദ കോളേജിനടുത്തുള്ള ഒരു ഇലക്ട്രിക്കല്‍ ഷോപ്പില്‍ Estimate വാങ്ങാന്‍ നില്‍ക്കുമ്പോഴാണ്‌ ലാല്‍ജിയേട്ടനെ വിളിക്കാമെന്നു തോന്നിയത്. ജാമ്യത്തിനുള്ള വകുപ്പ് ആദ്യമേ കണ്ടു വച്ചിട്ടാണ്‌ ആളിനെ വിളിച്ചത്. ഞാനിപ്പോ തിരുവനന്തപുരത്തുണ്ടെന്നും , ഒരാളിനെ wait ചെയ്ത് നില്‍ക്കുവാണെന്നും , പറ്റുമെങ്കില്‍ കാണാം എന്നും പറഞ്ഞ് തീരുന്നതിനു മുമ്പേ അവിടുന്നു മറുപടി കിട്ടി. "പറ്റുമെങ്കിലല്ല, കണ്ടേ പറ്റൂ" എന്ന്‌...


എത്ര നാളായെന്നോ, ആരാണ്‌ Request ചെയ്തതെന്നോ അറിയില്ല; ഫെയ്സ് ബുക്കിലാണ്‌ ഞങ്ങള്‍ കണ്ടു മുട്ടിയത്. അതിനു ശേഷം എന്നെ ഫോണില്‍ വിളിച്ചു; പരിചയമില്ലാത്ത സൌഹൃദത്തിന്റെ ആദ്യത്തെ വിളി. ഒരുപാടൊന്നും സംസാരിച്ചിട്ടില്ലെങ്കിലും ഉള്ളിലൊരു രൂപമുണ്ടായിരുന്നു. ഗൌരവത്തോടെയിരിക്കുന്ന, ബലം പിടിച്ച് സംസാരിക്കുന്ന ഒരാജാനുബാഹുവിന്റെ രൂപം . നേരില്‍ കണ്ടപ്പോള്‍ കാഴ്ചപ്പാടൊക്കെ മാറി. വിവാഹിതനാണെന്നോ, ഒരു കുഞ്ഞുണ്ടെന്നോ ഒന്നും തോന്നിപ്പിക്കാത്ത ഒരു പയ്യന്‍ . (ചുമ്മാ ഇരിക്കട്ടേന്നേ.....) ;)

ഉച്ചയ്ക്ക് ഒരുമിച്ച് ഊണു കഴിച്ച്, ലാല്‍ജിയേട്ടനെക്കൊണ്ട് കാശും കൊടുപ്പിച്ച് :) വഴുതക്കാടുള്ള ഓഫീസിലേക്ക് പോയപ്പോള്‍ എന്നെ അറിയുമെങ്കിലും , അറിയാത്ത സുഹൃത്തിനെ പരിചയപ്പെടുത്തി; അര്‍ച്ചന.** 
(NB: സുഹൃത്തിന്റെ സുഹൃത്തിനെ പേരു വിളിക്കാം ). 

ലാല്‍ജിയേട്ടന്‍ പറഞ്ഞതു പോലെ,
എറണാകുളംകാരനായ സുഹൃത്തിനെ, എറണാകുളത്ത് ഓഫീസ്സിലുള്ള ഞാന്‍ തിരുവനതപുരത്തു വച്ച് ആദ്യമായി കാണുന്നു, സംസാരിക്കുന്നു....

നേരംകൊല്ലിയെന്ന്‌ വിമര്‍ശിക്കുമ്പോഴും , സൌഹൃദങ്ങളുടെ പകുത്തു വയ്ക്കലുകളില്‍ ഈ മുഖപുസ്തകം എന്തെല്ലാം യാദൃശ്ചികതകള്‍ സമ്മാനിക്കുന്നു...!!!
ആദ്യമായി നേരില്ക്കണ്ട സുഹൃത്തിനൊപ്പം , ആദ്യമായി നേരില്‍ക്കണ്ട മറ്റൊരു സുഹൃത്തിനെക്കൊണ്ട് ഒരു ഫോട്ടോയുമെടുത്ത് പിരിയുമ്പോള്‍ ആലോചിക്കുകയായിരുന്നു;
എവിടെയെങ്കിലും ഒന്നു നില്‍ ക്കാന്‍ പോലും കഴിയാത്ത ഓട്ടത്തിലും ഇങ്ങനെ മനോഹരമായി ചിലതൊക്കെ കരുതി വച്ചിരിക്കുന്നല്ലോ, കാലം എന്ന്‌ ...

No comments:

Post a Comment