Saturday, August 11, 2012

അത്ര മാത്രം മതിയായിരുന്നിട്ടും ....


ഇനിയും നീയൊറ്റയാകും 
അപ്പോഴൊക്കെ 
എന്നെ നീയോര്‍ക്കും 
"ഉള്ളില്‍ പെരുമഴ ഇടിവെട്ടി തകര്‍ക്കുമ്പോഴും , 
നിന്റെ ചാറ്റല്‍ മഴയ്ക്കു കുട പിടിച്ചവനല്ലേ ഞാന്‍ ?"

ഇപ്പോഴും ഒരു ചോദ്യം 
ഉത്തരം കാത്തിവിടെ നനയുന്നു 

"ഇറങ്ങി നടക്കാനൊരു വഴിയും ,
ചേര്‍ത്തു പിടിക്കാന്‍
ഒരു കുടയുടെ തണലും മാത്രം മതിയായിരുന്നിട്ടും
നമ്മളൊക്കെ ഒറ്റപ്പെട്ടു പോകുന്നതെന്തേ?"
*





*message from a friend.



2 comments:

  1. ഇപ്പോഴും ഒരു ചോദ്യം
    ഉത്തരം കാത്തിവിടെ നനയുന്നു

    "ഇറങ്ങി നടക്കാനൊരു വഴിയും ,
    ചേര്‍ത്തു പിടിക്കാന്‍
    ഒരു കുടയുടെ തണലും മാത്രം മതിയായിരുന്നിട്ടും
    നമ്മളൊക്കെ ഒറ്റപ്പെട്ടു പോകുന്നതെന്തേ?"
    ഒരുപാട് ഇഷ്ടായി ...

    ReplyDelete
    Replies
    1. ഈ വരികള്‍ കൂട്ടുകാരി അയച്ച മെസ്സേജാണ്‌....
      ഇഷ്ടം അവളെ അറിയിക്കുന്നു...

      Delete