Tuesday, August 14, 2012

നീയില്ലാതെയെങ്ങനെ...



എന്താണിത്ര കാര്യമായിട്ടെഴുതുന്നത്?
ഒരു പ്രണയ കവിതയാണ്‌
അതിനിത്ര സൂക്ഷ്മതയെന്തിന്‌?
എഴുതുന്നത് എന്റെ പ്രണയത്തെപ്പറ്റിയാണ്‌
അതുകൊണ്ട്...???
നീയില്ലാതെയെങ്ങനെ ഞാനെന്റെ പ്രണയമെഴുതാന്‍ ?
എഴുത്തില്‍പ്പോലും നിനക്കു നോവാതിരിക്കാന്‍
സൂക്ഷ്മത കാണിച്ചേ മതിയാകൂ
അതു നിന്റെ പരാതി ഭയന്നല്ല;
ഇപ്പോഴും നിന്നെ ഇഷ്ടമായതു കൊണ്ടാണ്‌
അത്ര മേല്‍ എന്റെ മനസ്സില്‍ നീയുള്ളതു കൊണ്ടാണ്‌...

No comments:

Post a Comment