Monday, August 20, 2012

സഖാവിന്‌




കൂട്ടുകാരി എഴുതിയ കവിത. 
പഴയൊരു കോളേജ് മാഗസിനില്‍ നിന്നും കണ്ടെടുത്തത്.
അവളുടെ അനുവാദമില്ലാതെ ഇവിടെ പകര്‍ത്തി വയ്ക്കുന്നു; ഒരല്പം  അമ്പരപ്പോടെ .... 

-------------------------------------------
സഖാവിന്‌
....................
നിന്റെ
ചിത്രം കാലത്തിന്റെ
ക്യാന്‍വാസില്‍
പുതിയ ആകാശങ്ങള്‍ വരയ്ക്കും ...

നേരടയാളങ്ങളുടെ
ശേഷിപ്പുകള്‍
നിന്റെ സ്വപ്നചുവപ്പിന്‍
കൊടി നാട്ടും ...
അട്ടഹാസങ്ങള്‍ ഭേദിച്ച്
നെറികേടിന്റെ നെഞ്ചകം  പൊളിച്ച്
നീ ബാക്കി വച്ച കിനാവിന്റെ
ദൂരങ്ങളിലേക്ക്
ഞങ്ങള്‍ മുന്നേറും  ...

നിന്റെ
ചോര പുരണ്ട
ചരിത്ര വഴിയില്‍
കൊലയാളിയുടെ കാലിടറും  ,
തീര്‍ച്ച !

അന്ന്‌
നിന്റെ ഓര്‍മ്മയുടെ
പടപ്പാട്ട്
ഞങ്ങളേറ്റു പാടും  ...

ഞങ്ങള്‍ക്ക്
രാഷ്ട്രീയമുണ്ട്  .
നിങ്ങളുടെ
തടവറകളെ ഭേദിക്കാന്‍  ..
-------------------------------------
_ദര്‍ശന

(രണ്ടാം വര്‍ഷ ആംഗലേയ ശാസ്ത്രം ) -
Bishop Moore College, Magazine 2008-വിദ്യാസരിത് , പേജ് 93


1 comment:

  1. അന്ന്‌
    നിന്റെ ഓര്‍മ്മയുടെ
    പടപ്പാട്ട്
    ഞങ്ങളേറ്റു പാടും....


    ദര്‍ശനയുടെ കവിത
    വളരെ നന്നായി..

    ReplyDelete